പു​തി​യ ഉ​ത്ത​ര​വും വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കു ഗു​ണകര​മാകി​ല്ല
Monday, May 25, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ര​ന്ത​ര​ശ​ല്യം ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ മേ​യ് 18നു ​ഇ​റ​ക്കി​യ ഉ​ത്ത​ര​വും വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കു ഗു​ണം ചെ​യ്യി​ല്ല. ലൈ​സ​ൻ​സു​ള്ള തോ​ക്ക് കൈ​വ​ശ​മു​ള്ള ക​ർ​ഷ​ക​ർ പേ​രി​നു​പോ​ലും ഇ​ല്ലാ​ത്ത​താ​ണ് ഉ​ത്ത​ര​വ് ജി​ല്ല​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത​തി​നു കാ​ര​ണം. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 500 ഓ​ളം ക​ർ​ഷ​ക​ർ​ക്കാ​ണ് തോ​ക്കു ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു സ്റ്റേ​ഷ​നു​ക​ളി​ൽ ചാ​രി​യ തോ​ക്കു​ക​ൾ ക​ർ​ഷ​ക​ർ​ക്കു വി​ട്ടു​കൊ​ടു​ക്കു​ക​യോ ലൈ​സ​ൻ​സ് പു​തു​ക്കി​ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല.
കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​യെ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റോ വൈ​ൽ​ഡ്ലൈ​ഫ് വാ​ർ​ഡ​നോ രേ​ഖാ​മൂ​ലം അ​നു​മ​തി ന​ൽ​കു​ന്ന മു​റ​യ്ക്കു വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ ലൈ​സ​സ​ൻ​സു​ള്ള തോ​ക്കു​ള്ള​യാ​ളെ അ​നു​വ​ദി​ക്കു​ന്ന​താ​ണ് പു​തി​യ ഉ​ത്ത​ര​വ്. ജ​ന​ജാ​ഗ്ര​താ​സ​മി​തി​യു​ടെ ശി​പാ​ർ​ശ സ​ഹി​തം ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഡി​എ​ഫ്ഒ​യും വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നും അ​നു​മ​തി ന​ൽ​കേ​ണ്ട​ത്.
കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന​തി​ൽ ചീ​ഫ് വൈ​ൽ​ഡ്ലൈ​ഫ് വാ​ർ​ഡ​നി​ൽ നി​ക്ഷി​പ്ത​മാ​യി​രു​ന്ന അ​ധി​കാ​രം ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്കും വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നും ന​ൽ​കി 2019 ഫെ​ബ്രു​വ​രി 16നു ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ആ​ൻ​ഡ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത​നു​സ​രി​ച്ചാ​ണ് ആ​റു മാ​സം പ്രാ​ബ​ല്യ​ത്തോ​ടെ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. മ​നു​ഷ്യ​നോ സ്വ​ത്തി​നോ കൃ​ഷി​ക്കോ നാ​ശ​മു​ണ്ടാ​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ലൈ​സ​ൻ​സു​ള്ള തോ​ക്കു​മാ​ത്രം ഉ​പ​യോ​ഗി​ച്ചു കൊ​ല്ലു​ന്ന​തി​നാ​ണ് പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​വാ​ദം.
ഉ​ത്ത​ര​വ​നു​സ​രി​ച്ചു ഓ​രോ ഫോ​റ​സ്റ്റ് റേ​ഞ്ച് പ​രി​ധി​യി​ലെ​യും തോ​ക്ക് ലൈ​സ​ൻ​സും പ​ന്നി​ക​ളെ കൊ​ല്ലാ​ൻ സ​ന്ന​ദ്ധ​ത​യു​മു​ള്ള ആ​ളു​ക​ളു​ടെ പാ​ന​ൽ ഡി​വി​ഷ​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ/​വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ത​യാ​റാ​ക്കി സൂ​ക്ഷി​ക്ക​ണം. കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന​തി​നു വ​നം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റു യൂ​ണി​ഫോം സ​ർ​വീ​സി​ലു​ള്ള​വ​ർ, തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ലൈ​സ​ൻ​സു​ള്ള വ്യ​ക്തി​ക​ൾ എ​ന്നി​വ​രെ എം​പാ​ന​ൽ ചെ​യ്യാം. കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന​യാ​ൾ അ​പ്പോ​ൾ​ത്ത​ന്നെ വി​വ​രം ബ​ന്ധ​പ്പെ​ട്ട റേ​ഞ്ച് ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം. മു​ല​യൂ​ട്ടു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​തു പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. പ​ന്നി​യെ കാ​ട്ടി​ൽ ക​യ​റി വെ​ടി​വ​യ്ക്കാ​ൻ പാ​ടി​ല്ല.​കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന​യാ​ൾ​ക്കു ഒ​ന്നി​നു 10,00 രൂ​പ പ്ര​തി​ഫ​ലം അ​നു​വ​ദി​ക്കാം. കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കു​ന്ന​തി​നി​ടെ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ മ​നു​ഷ്യ​ജീ​വ​നോ സ്വ​ത്തി​നോ സം​ഭ​വി​ക്കു​ന്ന നാ​ശ​ത്തി​നു വെ​ടി​വ​യ്ക്കു​ന്ന​യാ​ൾ മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ത്തം. വെ​ടി​യേ​റ്റു ചാ​കു​ന്ന പ​ന്നി​യു​ടെ ജ​ഡം മ​ഹ​സ​ർ ത​യാ​റാ​ക്കി​യ​തി​നു​ശേ​ഷം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ത്തി​ക്കു​യോ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു മ​റ​വു ചെ​യ്യു​ക​യോ വേ​ണം. വി​വ​രം 24 മ​ണി​ക്കൂ​റി​ന​കം ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ/ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.
കൈ​വ​ശം ലൈ​സ​ൻ​സു​ള്ള തോ​ക്കി​ല്ലാ​തി​രി​ക്കെ, ഡി​എ​ഫ്ഒ/ വൈ​ൽ​ഡ്ലൈ​ഫ് വാ​ർ​ഡ​ൻ ത​യാ​റാ​ക്കു​ന്ന പാ​ന​ലി​ൽ ക​ർ​ഷ​ക​ർ​ക്കു ഇ​ടം ഉ​ണ്ടാ​കി​ല്ലെ​ന്നു ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ചാ​ക്കോ പ​റ​ഞ്ഞു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഒ​റ്റ​ക്കും കൂ​ട്ട​ത്തോ​ടെ​യും ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ പു​തി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ല്ലു​ന്ന​തു സു​ഗ​മ​മ​ല്ലെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ മു​ൻ​കൂ​ർ അ​നു​വാ​ദം ഇ​ല്ലാ​തെ​ത​ന്നെ ഏ​തു​വി​ധേ​ന​യും കൊ​ല്ലു​ന്ന​തി​നു​ള്ള അ​നു​മ​തി​യാ​ണ് ക​ർ​ഷ​ക​ർ​ക്കു ആ​വ​ശ്യ​മെ​ന്നു ഹ​രി​ത​സേ​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി​ക​ൾ പെ​റ്റു​പെ​രു​കി​യ​തു​മൂ​ലം ഒ​രി​നം ഭ​ക്ഷ്യ​വി​ള​യും കൃ​ഷി​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യി​ൽ ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​തെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.