കോ​ഴി​യി​റ​ച്ചി വി​ല പു​തു​ക്കി നി​ശ്ച​യി​ച്ചു
Monday, May 25, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: ബ്രോ​യി​ല​ർ കോ​ഴി​യി​റ​ച്ചി​യു​ടെ മൊ​ത്ത വി​ത​ര​ണ വി​ല വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കി​ലോ ബ്രോ​യി​ല​ർ കോ​ഴി​യി​റ​ച്ചി​യ്ക്ക് 225 രൂ​പ​യാ​യും ഒ​രു കി​ലോ ജീ​വ​നു​ള​ള കോ​ഴി​ക്ക് 155 രൂ​പ​യാ​യും വി​ല നി​ശ്ച​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ജി​ല്ല​യി​ൽ ചെ​റു​കി​ട കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് കി​ട്ടു​ന്ന കോ​ഴി​യു​ടെ മൊ​ത്ത വി​ല​യും കൈ​കാ​ര്യ ചെ​ല​വു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വ​രു​ന്ന ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് പു​തു​ക്കി​യ വി​ല പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​വു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ വി​ല സൂ​ചി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ണ്ടും വി​ല പു​തു​ക്കി നി​ശ്ച​യി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​ധി​ക വി​ല ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും.

മാ​സ്ക് വി​ത​ര​ണം ന​ട​ത്തി

പു​ൽ​പ്പ​ള്ളി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ലെ ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ​യ്ക്ക് മാ​സ്ക്കു​ക​ൾ ന​ൽ​കി​ക്കൊ​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സി​ജു പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ൻ. ശി​വ​ൻ ,സാ​ബു കെ. ​മാ​ത്യു, ജി​നി തോ​മ​സ്, അ​നി​ത തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.