എ​ൽ​ഡി​എ​ഫി​ന്‍റെ നാ​ല് വ​ർ​ഷ​ങ്ങ​ൾ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച കാ​ല​ഘ​ട്ടം: കെ.​സി. റോ​സ​ക്കു​ട്ടി
Monday, May 25, 2020 11:31 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള​ത്തി​നാ​യ് ഒ​രു വ​ലി​യ പ്രൊ​ജ​ക്ട് പോ​ലും പ്ര​ഖ്യാ​പി​ച്ചു തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​രാ​ണ് ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം കേ​ര​ളം ഭ​രി​ച്ച ഇ​ട​തു​സ​ർ​ക്കാ​രെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​കു​ട്ടി. കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ബൂ​ത്തു​ക​ളി​ൽ ന​ട​ക്കു​ന്ന വ​ഞ്ച​ന​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ൽ​ത്താ​ൻ​ബ​ത്തേ​രി 116-ാം ബൂ​ത്ത് ക​മ്മി​റ്റി ബ​ത്തേ​രി ഗാ​ന്ധി ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. യു​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റ് തു​ട​ങ്ങി പൂ​ർ​ത്തീ​ക​രി​ച്ച വ​ൻ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് നി​ർ​വൃ​തി അ​ട​യു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ന​മ്മ​ൾ ക​ണ്ട​ത്. പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്ത കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. യു​വാ​ക്ക​ൾ​ക്ക് വാ​ഗ്ദാ​നം ചെ​യ്ത തൊ​ഴി​ൽ ന​ൽ​കാ​തെ അ​വ​രെ വ​ഞ്ചി​ച്ചു.

സൗ​ജ​ന്യ​മാ​യി ഭൂ​മി ല​ഭി​ച്ചി​ട്ടും വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​ഴി​മ​തി ന​ട​ത്താ​ൻ ഗ​വ​ണ്‍​മെ​ന്‍റ് പ​ണ​മു​പ​യോ​ഗി​ച്ച് മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തു​ക​യാ​ണ് ചെ​യ്ത​ത്. കോ​വി​ഡ് കാ​ല​മാ​യ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തെ ക​ണ​ക്ക് പ​റ​ഞ്ഞാ​ണ് വി​ക​സ​ന മു​ര​ടി​പ്പി​ന്േ‍​റ​യും സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യു​ടെ​യും നാ​ലു വ​ർ​ഷ​ങ്ങ​ൾ അ​തി​ജീ​വി​ക്കാ​ൻ പാ​ഴ്ശ്ര​മം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ വി​ക​സ​നം നി​ഷേ​ധി​ക്കു​ക​യാ​ണ് ഇ​ട​ത്പ​ക്ഷം ചെ​യ്ത​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ഷ്റ​ഫ് മാ​ട​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സി അ​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷ​മീ​ർ മാ​ണി​ക്യം, മേ​ബി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.