സ്പ്രിങ്ക്ളർ ക​രാ​റി​നെ ന്യാ​യീ​ക​​രി​ച്ച​വ​ർ ജ​ന​ങ്ങ​ളോ​ടു മ​റു​പ​ടി പ​റ​യ​ണം: കെ.​എ​ൽ. പൗ​ലോ​സ്
Sunday, May 24, 2020 1:13 AM IST
ക​ൽ​പ്പ​റ്റ: സ്പ്രിം​ക്ളെ​ർ ക​രാ​റി​നെ ന്യാ​യീ​ക​രി​ച്ച ഭ​ര​ണ​മു​ന്ന​ണി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളോ​ടു മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു കെ​പി​സി​സി മെം​ബ​ർ കെ.​എ​ൽ. പൗ​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ടു​ക്ക​ത്തി​ലും പ​ര​മ​ര​ഹ​സ്യ​വു​മാ​യാ​ണ് ഡാ​റ്റ ശേ​ഖ​ര​ണ​ത്തി​നും വി​ശ​ക​ല​ന​ത്തി​നും സ്പ്രിം​ക്ളെ​ർ ക​ന്പ​നി​യു​മാ​യി സ​ർ​ക്കാ​ർ ക​രാ​റു​ണ്ടാ​ക്കി​യ​ത്.

ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ​യും മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച​ചെ​യ്യാ​തെ​യും വി​ദേ​ശ ക​ന്പ​നി​യു​മാ​യി ഉ​ട​ന്പ​ടി വ​ച്ച​തി​നു പി​ന്നി​ൽ കൊ​ടും​കൊ​ള്ള​യാ​ണെ​ന്നു പ​റ​ഞ്ഞ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ ഉ​റ​ഞ്ഞു​തു​ള്ളു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും കൂ​ട്ട​രും ചെ​യ്ത​ത്. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലെ അ​സാ​ധാ​ര​ണ തീ​രു​മാ​ന​മെ​ന്നു പ​റ​ഞ്ഞു മു​ഖ്യ​മ​ന്ത്രി ക​രാ​റി​നെ ന്യാ​യീ​ക​രി​ച്ച​തി​നെ കൈ​യ​ടി​ച്ചു സ്വീ​ക​രി​ക്കു​ക​യാ​ണ് ഭ​ര​ണ​മു​ന്ന​ണി നേ​താ​ക്ക​ളും അ​ണി​ക​ളും ചെ​യ്ത​ത്.
സ്പ്രം​ഗ്ക്ളെ​ർ ക​ന്പ​നി​യെ കൊ​റോ​ണ ഡ​റ്റാ ശേ​ഖ​ര​ണ​ത്തി​ൽ​നി​ന്നും വി​ശ​ക​ല​ന​ത്തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യെ​ന്നും പ​ക​രം സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി-​ഡി​റ്റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.

കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ൻ സ്പ്രിം​ക്ളെ​ർ ക​ന്പ​നി ചെ​യ്ത കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ എ​ന്നു അ​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്കു താ​ത്പ​ര്യ​മു​ണ്ട്. ഇ​ത്ര​യും വ​ലി​യ ദൗ​ത്യം ഏ​റ്റെ​ടു​ത്തു ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ​ക്ക് ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക​ൻ ക​ന്പ​നി​യു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​തെ​ന്നു പ​റ​ഞ്ഞു​ന​ട​ന്ന​വ​ർ, ഇ​പ്പോ​ൾ സി-​ഡി​റ്റി​നെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ച​തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. പ്ര​തി​പ​ക്ഷ നേ​താ​വ് പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​രു​ന്നി​ല്ലെ​ങ്കി​ൽ മാ​ധ്യ​മ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും കോ​ട​തി​യും ഈ ​കൊ​ള്ള അ​റി​യു​മാ​യി​ന്നി​ല്ല.​

യ​ഥാ​ർ​ഥ ക​മ്മ്യൂ​ണി​സ്റ്റു​ക​ളെ​ന്നു ഉൗ​റ്റം​കൊ​ള്ളു​ന്ന​വ​ർ സ്പ്രിം​ക്ളെ​ർ വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​കേ​ര​ള ജ​ന​ത​യെ കൊ​ടും​കൊ​ള്ള​യി​ൽ​നി​ന്നു ര​ക്ഷി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വി​നെ എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​യാ​കി​ല്ലെ​ന്നും പൗ​ലോ​സ് പ​റ​ഞ്ഞു.