ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട് കോ​ഫി ഓ​ഫീ​സ് സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 24, 2020 1:13 AM IST
ക​ൽ​പ്പ​റ്റ: ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ വ​യ​നാ​ട് കോ​ഫി ഓ​ഫി​സും ല​ബോ​റ​ട്ട​റി​യും കാ​പ്പി​പ്പൊ​ടി നി​ർ​മ്മാ​ണ യൂ​ണി​റ്റും ക​ണി​യാ​ന്പ​റ്റ​യി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​പ്പി ഉ​ൽ​പ്പാ​ദ​നം, വി​പ​ണ​നം, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ട​പെ​ടു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല ന​ൽ​കാ​ൻ ബ്ര​ഹ്മ​ഗി​രി​ക്ക് ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്ര​ഹ്മ​ഗി​രി-​കോ​ഫി ബോ​ർ​ഡ് സ​ഹ​ക​ര​ണ​ത്തോ​ടെ ബൃ​ഹ​ത്താ​യ കാ​പ്പി സം​സ്ക​ര​ണ പ​ദ്ധ​തി വ​രു​ന്ന​തോ​ടെ കാ​പ്പി​ക്ക​ർ​ഷ​ക​രു​ടെ കെ​ടു​തി​ക​ൾ​ക്കു വി​രാ​മം വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ര​ഹ്മ​ഗി​രി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ബ്ര​ഹ്മ​ഗി​രി കോ​ഫി ഡി​വി​ഷ​ൻ മാ​നേ​ജ​ർ കെ.​ആ​ർ. ജു​ബു​നു കോ​ഫി ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​എം. ക​റു​ത്ത​മ​ണി, പി. ​ഗ​ഗാ​റി​ൻ (സി​പി​എം), വി​ജ​യ​ൻ ചെ​റു​ക​ര (സി​പി​ഐ), യൂ​സ​ഫ് (മു​സ്ലിം ലീ​ഗ്), റ​ഷീ​ന സു​ബൈ​ർ (വാ​ർ​ഡ് മെം​ബ​ർ), ബ്ര​ഹ്മ​ഗി​രി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ന്പി ചി​റ​യി​ൽ,
ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ പി.​എ​സ്. ബാ​ബു​രാ​ജ്, ടി.​ബി. സു​രേ​ഷ്, കെ. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.