ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ങ്ങ​ൾ ശു​ചീ​ക​ര​ണ​ത്തി​ന് കു​ടും​ബ​ശ്രീ വി​ജി​ല​ന്‍റ് ഗ്രൂ​പ്പ്
Friday, May 22, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ശു​ചീ​ക​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി കു​ടും​ബ​ശ്രീ വി​ജി​ല​ന്‍റ് ഗ്രൂ​പ്പ്. കോ​വി​ഡ് ബാ​ധി​ത​രേ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ​യും ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​ഗോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വാ​സ കേ​ന്ദ്ര​ങ്ങ​ൾ, നി​രീ​ക്ഷ​ത്തി​ലു​ള്ള ആ​ളു​ക​ളെ പാ​ർ​പ്പി​ച്ച കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് കു​ടും​ബ​ശ്രീ വി​ജി​ല​ന്‍റ് ഗ്രൂ​പ്പു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ബ​ത്തേ​രി, എ​ട​വ​ക, നൂ​ൽ​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ൽ​പ്പ​റ്റ​യ​ട​ക്ക​മു​ള്ള മ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്കും ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കും.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന് കീ​ഴി​ൽ പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ളാ​ണ് എ​ല്ലാ​വ​രും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. വ​സ്ത്ര​ങ്ങ​ൾ അ​ല​ക്ക​ൽ, ത​റ​ക​ഴു​ക​ൽ, വീ​ടും പ​രി​സ​ര​വും വ​ത്തി​യാ​ക്ക​ൽ തു​ട​ങ്ങി എ​ല്ലാ വി​ധ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും ഇ​വ​ർ ചെ​യ്യു​ന്നു.