ഇ-​പാ​സ് ഇ​ല്ലാ​തെ നീ​ല​ഗി​രി​യി​ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ട​രു​തെ​ന്ന്
Wednesday, May 20, 2020 10:53 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലേ​ക്കു ഇ-​പാ​സ് ഇ​ല്ലാ​ത്ത ആ​രെ​യും ക​ട​ത്തി വി​ട​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ക​ർ​ണാ​ട​ക, കേ​ര​ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ച​ര​ക്ക് ലോ​റി​ക​ളി​ലും മ​റ്റും ഇ-​പാ​സ് ഇ​ല്ലാ​തെ ധാ​രാ​ളം പേ​ർ നീ​ല​ഗി​രി​യി​ൽ എ​ത്തു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സും റ​വ​ന്യൂ, ആ​രോ​ഗ്യ വ​കു​പ്പു​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ-​പാ​സ് ഇ​ല്ലാ​ത്ത​വ​രെ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

നീ​ല​ഗി​രി​യി​ൽ മൂ​ന്നു പേ​ർ​ക്ക് കൂ​ടി
കോ​വി​ഡ് ഭേ​ദ​മാ​യി

ഗൂ​ഡ​ല്ലൂ​ർ:​ നീ​ല​ഗി​രി​യി​ൽ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ്-19 ഭേ​ദ​മാ​യി. കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ജി​ല്ല​യി​ൽ 14 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​ത്. ഇ​തി​ൽ ഒ​ന്പ​തു പേ​ർ നേ​ര​ത്തേ​ത​ന്നെ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ശേ​ഷി​ച്ച​വ​രി​ൽ മൂ​ന്നു പേ​ർ​ക്കാ​ണ് ഇ​പ്പോ​ൾ രോ​ഗ​മു​ക്തി​യാ​യ​ത്. ര​ണ്ടു പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ൽ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ട മൂ​ന്നു പേ​രും വീ​ടു​ക​ളി​ൽ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.