കോ​വി​ഡ് സാ​മൂ​ഹി​ക വ്യാ​പ​നം; ആ​ശ​ങ്ക അ​ക​ലുന്നു
Tuesday, May 19, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: 17 കോ​വി​ഡ് ബാ​ധി​ത​ർ ചി​കി​ത്സ​യി​ലു​ള്ള വ​യ​നാ​ട്ടി​ൽ രോ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക ഒ​ര​ള​വോ​ളം അ​ക​ന്നു. ജി​ല്ല​യി​ൽ​നി​ന്നു അ​യ​ച്ച​തി​ൽ ഇ​ന്ന​ലെ ല​ഭി​ച്ച സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണ്. തി​ങ്ക​ളാ​ഴ്ച​യും ജി​ല്ല​യി​ൽ കോ​വി​ഡ്19 പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല. സാ​മൂ​ഹി​ക​വ്യാ​പ​ന സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നു ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്കു 1,423 സാം​പി​ളാ​ണ് അ​യ​ച്ച​ത്. ഇ​തി​ൽ ല​ഭി​ച്ച 1,225 ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്.
ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ജി​ല്ല​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 197 പേ​രേ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 1,930 പേ​രാ​ണ് ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തി​ൽ 17 കോ​വി​ഡ് രോ​ഗി​ക​ള​ട​ക്കം 33 പേ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ്. 314 പേ​ർ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​ൽ 153 പേ​ർ​ക്ക് ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി.
പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 43 പേ​രെ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രു​ടെ എ​ണ്ണം 726 ആ​യി. ഇ​തി​ൽ
487 പേ​ർ വീ​ടു​ക​ളി​ലാ​ണ്. ഇ​ൻ​സ്റ്റി​റ്റ്യൂഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ൽ 239 പേ​രു​ണ്ട്. മൂ​ന്നു പ്ര​വാ​സി​ക​ൾ കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ലെ​ത്തി. ഇ​തു​വ​രെ 73 പ്ര​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.
ജി​ല്ല​യി​ൽ​നി​ന്നു ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1,322 സ്ര​വ സാം​പി​ളി​ൽ 939 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. 916 ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 378 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ഇ​ന്ന​ലെ 85 സാ​പി​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്. ഇ​തി​ൽ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 36 പേ​രു​ടെ​യും 11 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും 14 പോ​ലീ​സു​കാ​രു​ടെ​യും സാം​പി​ൾ ഉ​ൾ​പ്പെ​ടും.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ​നി​ന്നു പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ യാ​ത്ര ന​ട​ത്തു​ന്ന​വ​ർ എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​ത്ത് 14 ദി​വ​സ​ത്തെ ഗൃ​ഹ, സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. ​മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ, തി​രു​നെ​ല്ലി, എ​ട​വ​ക പ​ഞ്ചാ​യ​ത്തു​ക​ൾ, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ങോ​ട്ട് കോ​ള​നി, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത്, 10, 11, 13, 14, 15, 16, 17, 18 വാ​ർ​ഡു​ക​ൾ, ത​ച്ച​ന്പ​ത്ത് കോ​ള​നി, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ്, നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത്, 10, 11, 12, 13, 14 വാ​ർ​ഡു​ക​ൾ പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള​ത്.