വ്യാ​പാ​രി​ക​ൾ​ക്ക് അ​വ​ഗ​ണ​ന: പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Tuesday, May 19, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​ത്മ​നി​ർ​ഭാ​ര​ത് പ​ദ്ധ​തി​യി​ൽ വ്യാ​പാ​രി​ക​ളെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ല​ക്ഷം ക​ത്തു​ക​ൾ അ​യ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി ഒ​ൻ​പ​തി​നാ​യി​ര​ത്തോ​ളം ക​ത്തു​ക​ള​യ​ച്ചു. വാ​യ്പ​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം പ​ലി​ശ ഒ​ഴി​വാ​ക്കി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടു​ക, വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കു​ക, ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ഡി​സം​ബ​ർ 31 വ​രെ പ​ലി​ശ ഇ​ള​വോ​ടെ സ​മ​യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ക​ത്തി​ലു​ള്ള​ത്. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൈ​നാ​ട്ടി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു. യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ, ജി​ല്ലാ ട്ര​ഷ​റ​ർ ഉ​ണ്ണി​കാ​മി​യോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.