കൃ​ഷി നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ എംഎ​ൽഎ ​സ​ന്ദ​ർ​ശി​ച്ചു
Tuesday, May 19, 2020 11:07 PM IST
പു​ൽ​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സം കാ​റ്റി​ലും മ​ഴ​യി​ലും കൃ​ഷി​നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ഭി​ക്ക​വ​ല, ചെ​റ്റ​പ്പാ​ലം, ശ​ശി​മ​ല, വെ​ട്ടി​ക്ക​വ​ല, പാ​ടി​ച്ചി​റ, താ​ന്നി​തെ​രു​വ്, ആ​ല​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. കൃ​ഷി​നാ​ശം സം​ബ​ന്ധി​ച്ച് കൃ​ഷി​മ​ന്ത്രി, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ, ജി​ല്ലാ​ഭ​ര​ണ​കൂ​ടം എ​ന്നി​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തും. വീ​ടു​ക​ൾ ന​ശി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി റ​വ​ന്യൂ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഡി. സ​ജി, സു​നി​ൽ പാ​ല​മ​റ്റം, മാ​ത്യു ഉ​ണ്ണ്യാ​പ്പ​ള്ളി, ടോ​മി ഏ​ബ്ര​ഹാം, പി.​കെ. ജോ​സ്, രാ​ജു പു​തു​പ്പ​റ​ന്പി​ൽ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.