ഇ​റ​ച്ചി കോ​ഴി​യു​ടെ ചി​ല്ല​റ വി​ൽ​പ്പ​ന വി​ല നി​ശ്ച​യി​ച്ചു
Monday, April 6, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​റ​ച്ചി കോ​ഴി​യു​ടെ പ​ര​മാ​വ​ധി ചി​ല്ല​റ വി​ൽ​പ്പ​ന വി​ല നി​ശ്ച​യി​ച്ചു. ഒ​രു കി​ലോ​യ്ക്ക് 140 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. ഇ​റ​ച്ചി കോ​ഴി​ക്ക് വ്യ​ത്യ​സ്ത രീ​തി​യി​ൽ വി​ല​യീ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല നി​ശ്ച​യി​ച്ച​ത്. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, വ്യാ​പാ​രി​ക​ൾ, സി​വി​ൽ സ​പ്ലൈ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ശ്ച​യി​ക്ക​പ്പെ​ട്ട വി​ല ആ​വ​ശ്യ​മെ​ങ്കി​ൽ ഏ​ഴ് ദി​വ​സ​ത്തി​ന​കം പു​നഃ​പ​രി​ശോ​ധി​ക്കും.