മ​ഹാ​രാ​ഷ്ട്ര എം​പി കു​മാ​ർ കേ​ത്ക​ർ അ​നു​വ​ദി​ച്ച 25 ല​ക്ഷ​ത്തി​ന് ഭ​ര​ണാ​നു​മ​തി
Monday, April 6, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ​പ്ര​കാ​രം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബ​ത്തേ​രി താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​ക്ക് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭ എം​പി കു​മാ​ർ കേ​ത്ക​ർ അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ​ക്ക് ഭ​ര​ണാ​നു​മ​തി. ഐ​സി​യു വെ​ന്‍റി​ലേ​റ്റ​ർ, മ​റ്റ് കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ വാ​ങ്ങാ​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
ജി​ല്ല​യി​ൽ കോ​വി​ഡ്-19 നെ ​നേ​രി​ടാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലു​ള്ള അ​ത്യാ​ധു​നി​ക ആ​ശു​പ​ത്രി​ക​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ യു​ടെ അ​ഭ്യ​ർ​ത്ഥ​ന പ്ര​കാ​രം രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ല​ക്ക് തു​ക അ​നു​വ​ദി​ച്ച​ത്.