കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പോ​ത്തു​ക​ളി​ലൊ​ന്നി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, April 6, 2020 11:27 PM IST
വെ​ള്ള​മു​ണ്ട: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ വീ​ണ ര​ണ്ട് കാ​ട്ടു​പോ​ത്തു​ക​ളി​ലൊ​ന്നി​നെ വ​നം വ​കു​പ്പും ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു സ​ർ​വീ​സ് സം​ഘ​വും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. മ​ക്കി​യാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കു​ഞ്ഞാം കൂ​ടാ​രം​കു​ന്ന് ക​ല്ല​റ ഗോ​പാ​ല​ന്‍റെ വീ​ട്ടു​കി​ണ​റി​ലാ​ണ് ര​ണ്ട് കാ​ട്ടു​പോ​ത്തു​ക​ൾ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ് സേ​നാം​ഗ​ങ്ങ​ളും വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു കാ​ട്ടു​പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
കാ​ട്ടു​പോ​ത്തി​നെ പി​ന്നീ​ട് തോ​ൽ​പ്പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ തു​റ​ന്നു വി​ട്ടു. ഇ​തി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​പ്പോ​ത്ത് കി​ണ​റി​ൽ വെ​ച്ച് ത​ന്നെ ച​ത്തി​രു​ന്നു. മാ​ന​ന്ത​വാ​ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. ബി​ജു, മ​ക്കി​യാ​ട് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ സി. ​വി​ജി​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.