ക്ഷേ​മ​നി​ധി സ​ഹാ​യ​ധ​നം
Sunday, April 5, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് ക​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്സ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് സ്വ​യം​തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്കും അ​വ​ശ്യ​സ​ർ​വീ​സു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ, പെ​ട്രോ​ൾ പ​ന്പു​ക​ൾ, ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ശ്വാ​സ​ധ​ന​മാ​യി 1,000 രൂ​പ ന​ൽ​കു​ന്നു. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ സ​ജീ​വ അം​ഗ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം ല​ഭി​ക്കു​ക. ക്ഷേ​മ​നി​ധി​യി​ലെ സ​ജീ​വ അം​ഗ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​ർ​ക്കു 10,000 രൂ​പ​യും വൈ​റ​സ് ബാ​ധി​ച്ചു​വെ​ന്ന സം​ശ​യ​ത്തി​ൽ വീ​ട്ടി​ലോ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു 5,000 രൂ​പ​യും അ​നു​വ​ദി​ക്കും.ഫോ​ണ്‍: 04936 206878.