ലോക്ക്ഡൗൺ: ക​ർ​ണാ​ട​ക​യി​ലെ മലയാളി ഇ​ഞ്ചി​കർഷകർ ആശങ്കയിൽ
Saturday, April 4, 2020 10:59 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നു ദേ​ശ​വ്യാ​പ​ക​മാ​യി പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യ ലോ​ക്ക് ഡൗ​ണ്‍ ദീ​ർ​ഘി​പ്പി​ച്ചാ​ൽ ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ സ​ഹി​ക്കേ​ണ്ടി​വ​രി​ക കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ടം. ഇ​ഞ്ചി ന​ടീ​ൽ ഏ​പ്രി​ൽ പ​കു​തി​ക്കു​ശേ​ഷം ന​ടു​ന്ന​തി​നു ഏ​ക്ക​റി​നു ഒ​ന്ന​ര ല​ക്ഷം രൂ​പ അ​ധി​ക​ച്ചെ​ല​വ് ഉ​ണ്ടാ​കു​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രാ​ണ് ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു, മാ​ണ്ഡ്യ, ചാ​മ​രാ​ജ്ന​ഗ​ർ, കു​ട​ക്, ഷി​മോ​ഗ ജി​ല്ല​ക​ളി​ൽ ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും ഇ​ഞ്ചി​കൃ​ഷി ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ കൃ​ഷി​ക്കാ​യി നി​ലം പാ​ട്ട​ത്തി​നെ​ടു​ത്തു ഒ​രു​ക്കി​യ​തും വി​ത്തും വ​ള​ങ്ങ​ളും ശേ​ഖ​രി​ച്ച​തും വൃ​ഥാ​വി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ പൊ​തു​വെ.

മാ​ർ​ച്ചി​ലും ഏ​പ്രി​ൽ ആ​ദ്യ പ​കു​തി​യി​ലു​മാ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ സാ​ധാ​ര​ണ ഇ​ഞ്ചി ന​ടീ​ൽ. ഏ​ക്ക​റി​നു ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ വാ​ർ​ഷി​ക​പാ​ട്ടം ന​ൽ​കി എ​ടു​ത്ത സ്ഥ​ലം കൃ​ഷി​ക്കാ​യി ഒ​രു​ക്കി ജ​ല​സേ​ച​ന​ത്തി​നു സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചാ​ണ​കം ഉ​ൾ​പ്പെ​ടെ വ​ള​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും വി​ത്ത് ന​ടാ​ൻ പാ​ക​ത്തി​നു മു​റി​ച്ചു താ​ത്കാ​ലി​ക പു​ര​ക​ളി​ൽ സൂ​ക്ഷി​ക്കു​ക​യും ചെ​യ്ത ഘ​ട്ട​ത്തി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​മു​ണ്ടാ​യ​ത്.

ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ർ​ണാ​ട​ക​യി​ലെ ഇ​ഞ്ചി​പ്പാ​ട​ങ്ങ​ളി​ൽ കൃ​ഷി​പ്പ​ണി​ക്കു എ​ത്തി​യി​രു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​കൃ​ഷി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും ഉൗ​രു​മൂ​പ്പ​ൻ​മാ​രും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മ​ല​യാ​ളി​ക​ളു​ടെ ഇ​ഞ്ചി​പ്പാ​ട​ങ്ങ​ളി​ൽ പ​ണി​ക്കു​പോ​കു​ന്ന​തി​ൽ​നി​ന്നു തൊ​ഴി​ലാ​ളി​ക​ളെ വി​ല​ക്കി. കേ​ര​ള​ത്തി​ലും കു​ട​കി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ടു ചെ​യ്ത​തോ​ടെ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യി. ക​ർ​ഷ​ക​ർ​ക്കു കൃ​ഷി​യി​ട​ത്തി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി സം​ജാ​ത​മാ​യി. സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളു​ടെ ഭീ​ഷ​ണി​യും ക​ർ​ഷ​ക​ർ​ക്കു നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ട്.

ഹു​ൻ​സൂ​ർ താ​ലൂ​ക്കി​ലെ ഇ​ഞ്ചി​പ്പാ​ട​ങ്ങ​ളി​ലു​ള്ള ഷെ​ഡ്ഡു​ക​ളി​ൽ മൂ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ താ​മ​സി​ക്കാ​നും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു ജി​ഞ്ച​ർ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബ​ത്തേ​രി സ്വ​ദേ​ശി​യു​മാ​യ മോ​ഹ​ൻ ന​വ​രം​ഗ് പ​റ​ഞ്ഞു. ഇ​പ്പോ​ത്തെ അ​വ​സ്ഥ ര​ണ്ടാ​ഴ്ച​കൂ​ടി തു​ട​ർ​ന്നാ​ൽ ഇ​ഞ്ചി​വി​ത്തി​ന്‍റെ കു​റു​മു​ള മൂ​ന്നും നാ​ലും ഇ​ഞ്ചു വ​രെ നീ​ളും. ഓ​രോ വി​ത്തും മു​ള​പൊ​ട്ടാ​തെ ന​ടു​ക​യെ​ന്ന​തു ശ്ര​മ​ക​ര​വും ചെ​ല​വേ​റി​യ​തു​മാ​കു​മെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സാ​ധാ​ര​ണ​സ്ഥി​തി​യി​ൽ ഒ​രേ​ക്ക​റി​ൽ ഇ​ഞ്ചി​കൃ​ഷി​ക്കു ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ചെ​ല​വ് ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ​യാ​കും. വി​ത്ത്, ചാ​ണ​കം, പു​ത​യി​ടാ​നു​ള്ള ച​പ്പ് എ​ന്നി​വ​യു​ടെ വി​ല, പാ​ട്ടം, ജ​ല​സേ​ച​ന​ത്തി​നു​ള്ള മ​രാ​മ​ത്ത് പ​ണി​ക​ൾ, പ​ണി​ക്കൂ​ലി എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ക​ർ​ഷ​ക​രി​ൽ ഏ​റെ​യും ഇ​ഞ്ചി പ​ങ്കു​കൃ​ഷി​യാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​രോ പ​ങ്കു​കൃ​ഷി സം​ഘ​ങ്ങ​ളി​ലും നാ​ലും അ​ഞ്ചും ക​ർ​ഷ​ക​രു​ണ്ടാ​കും. കു​റ​ഞ്ഞ​ത് അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഓ​രോ സം​ഘ​വും കൃ​ഷി​ക്കാ​യി പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​ത്. ഒ​ന്നോ ര​ണ്ടോ ഏ​ക്ക​റി​ൽ മാ​ത്രം ന​ട​ത്തു​ന്ന കൃ​ഷി​ക്കു ചെ​ല​വേ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ങ്കു​കൃ​ഷി. പ​ങ്കു​കാ​രി​ൽ ഒ​ന്നോ ര​ണ്ടോ പേ​രാ​ണ് കൃ​ഷി​യി​ട​ത്തി​ൽ സ്ഥി​രം ഉ​ണ്ടാ​കു​ക.

വി​ത്തി​റ​ക്ക​ൽ നീ​ണ്ടാ​ൽ നി​ല​വി​ൽ ഒ​രു​ക്കി​യ സ്ഥ​ലം കാ​ടു​ക​യ​റും. മ​ണ്ണ് ഉ​റ​യ്ക്കും. കൃ​ഷി​യി​ടം വീ​ണ്ടും പൂ​ട്ടി​പ്പൊ​ടി​ച്ചു ചാ​ൽ വ​ലി​ക്ക​ണം. ജ​ല​സേ​ച​ന​ത്തി​നു ആ​വ​ശ്യ​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ ചി​ല​തും പു​തു​താ​യി ന​ട​ത്ത​ണം. ഒ​ടി​യാ​തെ ന​ടാ​ൻ ക​ഴി​യാ​ത്ത​വി​ധം വി​ത്തു​ക​ളി​ലെ മു​ള വ​ള​ർ​ന്നാ​ൽ പു​തി​യ വി​ത്തും ക​ണ്ടെ​ത്തേ​ണ്ടി​വ​രും. ഇ​തു ഓ​രോ ക​ർ​ഷ​നും അ​ധി​ക​ച്ചെ​ല​വി​നു കാ​ര​ണ​മാ​കു​മെ​ന്നു വ​യ​നാ​ട് ക​ർ​ഷ​ക കു​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഇ.​പി. ഫി​ലി​പ്പു​കു​ട്ടി പ​റ​ഞ്ഞു.