മ​രു​ന്നു​ക​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യും
Saturday, April 4, 2020 10:58 PM IST
ക​ൽ​പ്പ​റ്റ: മ​രു​ന്നു​ക​ൾ​ക്ക് ജി​ല്ല​യി​ൽ അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തു ത​ട​യാ​ൻ ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്ത​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി,വൈ​ത്തി​രി താ​ലൂ​ക്കു​ക​ളി​ൽ രാ​ത്രി എ​ട്ടു വ​രെ ഒ​ന്നു വീ​തം മ​രു​ന്നു​ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ര​ള​മാ​യി ല​ഭി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തി​നു ക​ൽ​പ്പ​റ്റ​യി​ൽ ജീ​വ മെ​ഡി​ക്ക​ൽ​സ്, ബ​ത്തേ​രി​യി​ൽ മ​ഹാ​ത്മ, മാ​ന​ന്ത​വാ​ടി​യി​ൽ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ​സ് എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ൻ​സ​റി​നും വൃ​ക്ക​രോ​ഗ​ത്തി​നു​മു​ള്ള മ​രു​ന്നു​ക​ൾ നാ​ലാം​മൈ​ലി​ലെ റി​യ മെ​ഡി​ക്ക​ൽ​സി​ൽ ല​ഭി​ക്കും.കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു ഏ​റ്റെ​ടു​ത്ത മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് സു​സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ആ​റു നി​ല​ക​ളി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ മൂ​ന്ന് നി​ല​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. പു​തു​താ​യി വാ​ങ്ങു​ന്ന വെ​ന്‍റി​ലേ​റ്റ​റു​ക​ൾ താ​ത്കാ​ലി​ക​മാ​യി ഇ​വി​ടെ സ്ഥാ​പി​ക്കും. കു​ട​കി​ൽ​നി​ന്നു എ​ത്തി​യ​വ​രും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ താ​മ​സി​പ്പി​ച്ച​വ​രു​മാ​യ പ​ട്ടി​ക​വ​ർ​ഗ​ക്കാ​രെ ക്വാ​റ​ന്ൈ‍​റ​ൻ കാ​ല​വ​ധി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ലേ​ക്കു തി​രി​ച്ച​യ​ക്കു​ന്ന​തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി. എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.