213 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, April 4, 2020 10:58 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 213 ആ​ളു​ക​ൾ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 10,907 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് പേ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​ന്ന​ലെ ആ​റു സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചു. ഇ​തു​വ​രെ അ​യ​ച്ച 149 സാം​പി​ളു​ക​ളി​ൽ 17 എ​ണ്ണ​ത്തി​ൽ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ഇ​ന്ന​ലെ ജി​ല്ല​യി​ലെ 14 ചെ​ക്പോ​സ്റ്റു​ക​ളി​ൽ 965 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 1,591 ആ​ളു​ക​ളെ സ്ക്രീ​നിം​ഗി​നു വി​ധേ​യ​മാ​ക്കി. ആ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ജി​ല്ല​യി​ൽ 57 വി​ദേ​ശി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ബൈ​ര​കു​പ്പ നി​വാ​സി​ക​ൾ​ക്കു അ​ടി​യ​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കാം. ജി​ല്ല​യി​ലെ തെ​രെ​ഞ്ഞെ​ടു​ത്ത ഹോ​ട്ട​ലു​ക​ളി​ൽ പാ​ർ​സ​ൽ സൗ​ക​ര്യം രാ​ത്രി രാ​ത്രി എ​ട്ടു വ​രെ നീ​ട്ടി.