കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചു​മ​ത​ല
Tuesday, March 31, 2020 10:47 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലേ​ക്ക് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നും വ​ന്ന ആ​ളു​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ പ​രി​പാ​ല​ന ചു​മ​ത​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ൽ ചെ​റു​താ​യി രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​ന് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി.
കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം എ​ന്നി​വ എ​ത്തി​ക്കു​ന്ന​തി​നും ശു​ചീ​ക​ര​ണ​ത്തി​നും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ സെ​ന്‍റ​റു​ക​ളി​ലെ എ​ല്ലാ മു​റി​ക​ളും വൃ​ത്തി​യാ​ക്ക​ണം. മാ​ലി​ന്യം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ, ഗ്ലൗ​സ്, മാ​സ്ക് തു​ട​ങ്ങി​യ​വ ആ​രോ​ഗ്യ വ​കു​പ്പ് ല​ഭ്യ​മാ​ക്കും. കോ​വി​ഡ് കെ​യ​ർ സെ​ൻ​റ​റു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് എ​ത്തി​ക്ക​ണം.
ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യും ആ​രോ​ഗ്യ വ​കു​പ്പി​നാ​ണ്. വ്യ​ക്തി​ക​ളു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണം. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, ഛർ​ദ്ദി, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്.

മാ​സ്കു​ക​ൾ
കൈ​മാ​റി

പു​ൽ​പ്പ​ള്ളി: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി കേ​ര​ള റി​പ്പോ​ർ​ട്ടേ​ഴ്സ് ആ​ൻ​ഡ് മീ​ഡി​യ പേ​ഴ്സ​ണ്‍​സ് യൂ​ണി​യ​ൻ (കെ​ആ​ർ​എം​യു) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖാ​വ​ര​ണം കൈ​മാ​റി.
പു​ൽ​പ്പ​ള്ളി എ​സ്ഐ അ​ജീ​ഷ് കു​മാ​റി​ന് സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി സി.​ഡി. ബാ​ബു​വും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബെ​ന്നി മാ​ത്യു​വും ചേ​ർ​ന്നാ​ണ് മാ​സ്ക് കൈ​മാ​റി​യ​ത്.