കോവിഡ്-19: ജി​ല്ല​യി​ൽ 605 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, March 31, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 605പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 8511 ആ​യി. ഇ​ന്ന​ലെ 13 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള പ​റ​ഞ്ഞു. ഇ​തു​വ​രെ അ​യ​ച്ച 102 സാ​ന്പി​ളു​ക​ളി​ൽ 74 ഫ​ലം ല​ഭി​ച്ചു. 35 ഫ​ലം ല​ഭി​ക്കു​വാ​നു​ണ്ട്. ജി​ല്ല​യി​ലെ 15 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 169 ആ​ളു​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​വ​ശ്യ ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി 135 സ്ഥാ​പ​ന​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 1960 മു​റി​ക​ൾ ഇ​വി​ടെ ഒ​രു​ക്കാ​നാ​കും. എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​ര​ണ​വു​മു​ണ്ട്.
ജി​ല്ല​യി​ൽ ആ​കെ 3679 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. 1570 പേ​ർ​ക്ക് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി ഭ​ക്ഷ​ണം ന​ൽ​കി. 26 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ തു​ട​ങ്ങി. ജി​ല്ല​യി​ലെ 14 ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ 1278 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 1954 ആ​ളു​ക​ളെ പ​രി​ശോ​ധി​ച്ച​തി​ൽ ആ​ർ​ക്കും ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. വ​യ​നാ​ട്ടി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ലേ​ക്ക് 77 ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് 31 ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​തം ന​ട​ത്തി.