അതിഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ നിയമിച്ചു
Tuesday, March 31, 2020 10:46 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ജി​ല്ലാ​ത​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ 9688551120 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. ഗ​ർ​ഭി​ണി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ 7094324908 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. കൊ​വി​ഡ് 19 വൈ​റ​സ് സം​ബ​ന്ധ​മാ​യ പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​ല്ലാ പ​രാ​തി​ക​ളും ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ 24 മ​ണി​ക്കൂ​റും പ്ര​വൃ​ത്തി​ക്കു​ന്ന കോ​ണ്‍​ട്രോ​ൾ റൂ​മി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.




ന​ഗ​ര​സ​ഭാ​ജീ​വ​ന​ക്കാ​ര​നെ
മ​ർ​ദി​ച്ച​താ​യി പ​രാ​തി

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​രി​ൽ നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ വി​ഭാ​ഗം സൂ​പ്പ​ർ​വൈ​സ​ർ പ്ര​കാ​ശി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ദേ​വാ​ല സി​ഐ തി​രു​ജ്ഞാ​ന സ​ന്പ​ന്ത​മാ​ണ് മ​ർ​ദി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ദേ​വാ​ല ഡി​വൈ​എ​സ്പി കാ​ർ​ത്തി​കേ​യ​ൻ സ്ഥ​ല​ത്തെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.