ലോ​ക്ക് ഡൗ​ണിൽ നൂറുക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ക​ർ​ണാ​ട​ക​യി​ൽ കുടുങ്ങി
Tuesday, March 31, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ൽ കു​ടു​ങ്ങി​യ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ. എ​ച്ച്ഡി കോ​ട്ട, ന​ഞ്ച​ൻ​ഗോ​ഡ്, ഗു​ണ്ട​ൽ​പേ​ട്ട താ​ലൂ​ക്കു​ക​ളി​ലാ​ണ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​ർ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലു​മാ​കാ​തെ ഷെ​ഡ്ഡു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യും വാ​ഴ​യും ഇ​ഞ്ചി​യു​മാ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്. വാ​ഴ​ക്കു​ല​ക​ൾ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പ​ഴു​ത്തു​തു​ട​ങ്ങി. മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ട്ട​തോ​ടെ ഇ​ത് വി​ൽ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ല​ക​ൾ ശേ​ഖ​രി​ച്ച് വ​യ​നാ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ വി​പ​ണി​ക​ളി​ലെ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​തി​യാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വു​മ​ട​ക്കം പ​ല ക​ർ​ഷ​ക​രു​ടെ​യും ഷെ​ഡ്ഡു​ക​ളി​ൽ ല​ഭി​ക്കു​ന്നി​ല്ല. പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്ന​ത്. മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലാ​യി കി​ട​ക്കു​ന്ന ബീ​ച്ച​ന​ഹ​ള്ളി, മാ​ട​ന​ഹ​ള്ളി, ഏ​ന​ള്ളി, ഉ​ള്ള​ള്ളി, സ​ർ​ഗൂ​ർ, കൊ​ള്ളേ​ചാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​യ​നാ​ട്ടി​ലെ കൂ​ടു​ത​ൽ ക​ർ​ഷ​ക​രും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. ജി​ല്ല​യി​ലേ​ക്കെ​ത്തി​ച്ചാ​ൽ ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത​നു​സ​രി​ച്ച ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ ത​യ്യാ​റാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

അ​യ​ൽ ജി​ല്ല​യി​ൽ കൃ​ഷി ചെ​യ്യു​ന്ന വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ആ​വ​ശ്യ​പ്പെ​ട്ടു.