ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി ഹെ​ൽ​പ് ലൈ​ൻ സേ​വ​നം ആ​രം​ഭി​ച്ചു
Monday, March 30, 2020 10:40 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലോ​ക്ഡൗ​ണി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഹെ​ൽ​പ് ലൈ​ൻ സേ​വ​നം ആ​രം​ഭി​ച്ചു. വ​യ​നാ​ട് സു​പ്രീം ഡ​യ​റി ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സേ​വ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കാ​ലി​ത്തീ​റ്റ, പു​ല്ല്, വ​യ്ക്കോ​ൽ തു​ട​ങ്ങി​യ തീ​റ്റ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​യെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ളും ലോ​ക്ഡൗ​ണ്‍ കാ​ര​ണം ഫാം ​ന​ട​ത്തി​പ്പി​ൽ ഏ​തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ൽ അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളും ഹെ​ൽ​പ് ലൈ​നി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​കും. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സേ​വ​ന​വും ഹെ​ൽ​പ് ലൈ​ൻ ഉ​റ​പ്പു​വ​രു​ത്തും. രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ സേ​വ​നം ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 7594046210.

ഉൗ​ട്ടി മാ​ർ​ക്ക​റ്റി​ൽ
ഇ​റ​ച്ചി​ക്ക​ട തു​റ​ക്കാ​ൻ അ​നു​മ​തി

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി മാ​ർ​ക്ക​റ്റി​ൽ ഇ​റ​ച്ചി​ക്ക​ട തു​റ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി. ഉൗ​ട്ടി മാ​ർ​ക്ക​റ്റി​ൽ ക​ട​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം റ​വ​ന്യൂ​വ​കു​പ്പ് സീ​ൽ വെ​ച്ചി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത്. മാ​ർ​ക്ക​റ്റി​ൽ ജ​ന​തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ക​ട​ക​ൾ അ​ട​ച്ച് പൂ​ട്ടി​യി​രു​ന്ന​ത്.