അ​ഞ്ച് ആ​ശു​പ​ത്രി​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സാ​റ്റ്‌ലൈ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ
Sunday, March 29, 2020 10:36 PM IST
ക​ൽ​പ്പ​റ്റ: മൂ​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ര​ണ്ടു ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ളും കോ​വി​ഡ് ചി​കി​ത്സാ​ല​യ​മാ​യി മാ​റ്റി​യ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സാ​റ്റ്ലൈ​റ്റ് കേ​ന്ദ്ര​ങ്ങ​ളാ​ക്കി. മാ​ന​ന്ത​വാ​ടി​യി​ലെ വി​ൻ​സ​ന്‍റ്ഗി​രി, ജ്യോ​തി, സെ​ന്‍റ് ജോ​സ​ഫ്സ് എ​ന്നീ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പൊ​രു​ന്ന​ന്നൂ​ർ, പ​ന​മ​രം ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ളു​മാ​ണ് സാ​റ്റ്ലൈ​റ്റ് കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യ​ത്. വി​ൻ​സ​ന്‍റ്ഗി​രി ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ ഒ​പി​യും 24 മ​ണി​ക്കൂ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ൽ സ​ർ​ജ​റി, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കും. പൊ​രു​ന്ന​ന്നൂ​ർ, പ​ന​മ​രം സി​എ​ച്ച്സി​ക​ളി​ൽ 24 മ​ണി​ക്കൂ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഉ​ണ്ടാ​കും. ജ്യോ​തി ഹോ​സ്പി​റ്റ​ലി​ൽ ഗൈ​ന​ക്കേ​ള​ജി ഒ​പി പ്ര​വ​ർ​ത്തി​ക്കും.
കൊ​റോ​ണ ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​റ്റു രോ​ഗ​ചി​കി​ത്സ മു​ട​ങ്ങു​ന്ന​തി​ന് കാ​ര​ണ​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.

ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ജി​ല്ല​യ്ക്ക് പു​റ​ത്ത് പോ​കാം
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഓ​രോ ആ​ഴ്ച ഇ​ട​വി​ട്ട് ജോ​ലി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. മ​റ്റ് ജി​ല്ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ എ​ല്ലാ ദി​വ​സ​വും ജി​ല്ല​ക്ക് പു​റ​ത്തു പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. അ​വ​ർ ഡി.​എം.​ഒ.​യി​ൽ നി​ന്ന് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണം. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മ​ല്ലാ​തെ ജി​ല്ലാ അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ലോ​ഡ്ജി​ൽ ത​ങ്ങി​യതിന് കേ​സെ​ടു​ത്തു
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ സോ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ബൊ​ക്കാ​പു​ര​ത്തി​ൽ ലോ​ഡ്ജി​ൽ ത​ങ്ങി​യ 11 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ന്പ​ത് വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്ക് ഉൾപ്പെടെയാണ് കേ​സെ​ടു​ത്ത​ത്.