രോ​ഗി​ക​ൾ​ക്കാ​യി സൗ​ഖ്യം ടെ​ലി മെ​ഡി​സി​ൻ യൂ​ണി​റ്റ്
Sunday, March 29, 2020 10:34 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ഖ്യം ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം ആ​രം​ഭി​ച്ചു. ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ടെ​ർ​ഷ്യ​റി മെ​ഡി​ക്ക​ൽ കെ​യ​ർ സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ലും മ​റ്റ് ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലും പ്ര​തി​ദി​നം ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ധാ​രാ​ളം രോ​ഗി​ക​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ ഡോ​ക്ട​റു​ടെ സേ​വ​നം വീ​ഡി​യോ കോ​ൾ വ​ഴി​യോ ഫോ​ണ്‍ കോ​ൾ വ​ഴി​യോ ല​ഭ്യ​മാ​ക്കി​യാ​ൽ അ​ത് രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ആ​ശ്വാ​സം ആ​കു​ക​യും ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യാ​നാ​കും. ഇ​വ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്‌​സി​ടി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ഖ്യം എ​ന്ന പേ​രി​ൽ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. ടെ​ലി​മെ​ഡി​സി​ൻ സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 04936203400 എ​ന്ന കോ​ൾ​സെ​ന്‍റ​ർ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ ഹെ​ൽ​ത്ത് ഡി​വി​ഷ​നി​ലെ ഡോ. ​അ​സ്ല​മി​നെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.