വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, March 29, 2020 10:34 PM IST
പു​ൽ​പ്പ​ള്ളി: പൊ​തു വി​പ​ണി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പൂ​ഴ​ത്തി​വ​യ്പ്, ക​രി​ഞ്ച​ന്ത, വി​ല​വ​ർ​ധ​ന​വ് എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ബ​ത്തേ​രി സി​വി​ൽ സ​പ്ലെ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ല​ച​ര​ക്കു ക​ട​ക​ൾ, പ​ച്ച​ക്ക​റി ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന. അ​മി​ത വി​ല ഈ​ടാ​ക്കി​യ സ​വാ​ള, കി​ഴ​ങ്ങ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ വി​ല കു​റ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ​ല​ച​ര​ക്ക് ക​ട​ക​ളു​ടെ ഗോ​ഡൗ​ണി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. അ​മി​ത വി​ല ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ന ശ​ക്ത​മാ​ക്കു​മെ​ന്നും സ​പ്ലെ ഓ​ഫീ​സ​ർ പി.​വി. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക​ട​ർ ഇ.​എ​സ്. ബെ​ന്നി, അ​നൂ​പ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.