ഹോ​ട്ട​ലു​ക​ൾ അ​ട​ച്ച​ത് പ​ന്നി​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി
Sunday, March 29, 2020 10:34 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ്19 ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോ​ട്ട​ലു​ക​ളും ചി​ക്ക​ൻ സ്റ്റാ​ളു​ക​ളും അ​ട​ച്ച​ത് പ​ന്നി​ക്ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. 150ലേ​റെ പ​ന്നി​ക്ക​ർ​ഷ​ക​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഹോ​ട്ട​ലു​ക​ളി​ലും ചി​ക്ക​ൻ സ്റ്റാ​ളു​ക​ളി​ലെ​യും വേ​സ്്റ്റ് ശേ​ഖ​രി​ച്ചാ​ണ് ഇ​വ​ർ പ​ന്നി​ക​ൾ​ക്കു തീ​റ്റ​യാ​യി ന​ൽ​കി​യി​രു​ന്ന​ത്. വേ​സ്റ്റ് കി​ട്ടാ​താ​യ​തോ​ടെ പു​ല്ലും വാ​ഴ​ത്ത​ട​യും മ​റ്റു​മാ​ണ് പ​ന്നി​ക​ൾ​ക്കു ന​ൽ​കു​ന്ന​ത്. ഏ​പ്രി​ൽ 14 വ​രെ ദേ​ശ​വ്യാ​പ​ക​മാ​യി ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ​ന്നി​ക്ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചു. പ​ന്നി​ത്തീ​റ്റ​യാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ചോ​ള​വും പ​ച്ച​ക്ക​റി​ക​ളും എ​ത്തി​ക്കു​ന്ന​തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.