നാ​ട് കൊ​റോ​ണ ഭീ​തി​യി​ൽ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഗ്രൂ​പ്പു​ക​ളി
Saturday, March 28, 2020 11:26 PM IST
മാ​ന​ന്ത​വാ​ടി: ​കൊ​റോ​ണ ഭീ​തി​യി​ൽ ജ​നം വീ​ടു​ക​ളി​ൽ ക​ഴി​യു​ന്പോ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഗ്രൂ​പ്പു​ക​ളി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി​യ മ​ക​നു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു ക്വാ​റ​ന്‍റൈ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​റെ അ​വ​ധി അ​നു​വ​ദി​ക്കാ​തെ കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച​തും ഇ​ദ്ദേ​ഹം ന​ൽ​കി​യ അ​വ​ധി അ​പേ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി​യ​തും ഗ്രൂ​പ്പു​ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് അ​ങ്ങാ​ടി​പ്പാ​ട്ട്.

ജി​ല്ലാ ആ​ശുപ​ത്രി​യെ ജി​ല്ല​യി​ലെ കോ​വി​ഡ്-19 രോ​ഗ ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന​തി​നു മാ​ത്ര​മാ​യി മാ​റ്റു​ക​യും ഇ​വി​ട​ത്തെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രെ മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് നീ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ വ​നി​താ ഡോ​ക്ട​റെ മാ​ത്രം മാ​റ്റി നി​യ​മി​ച്ച​ത് ഗ്രൂ​പ്പു​ക​ളി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മ​തി​യാ​യ ഒ​രു​ക്കം ഇ​ല്ലാ​തെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ചി​കി​ത്സാ​ല​യ​മാ​യി മാ​റ്റി​യ​തെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഒ​രു ഡോ​ക്ട​ർ മാ​ന​ന്ത​വാ​ടി​ക്കു പു​റ​ത്തു നി​യ​മ​ന​ത്തി​ൽ താ​ത്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ക്വാ​റ​ന്‍റൈൻ അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്നും അ​ട​ക്കം​പ​റ​യു​ന്ന​വ​രു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ എ​തി​ർ​ചേ​രി​യി​ൽ​പ്പെ​ട്ട​വ​ർ ക്വാ​റ​ന്‍റൈൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്തു പു​റ​ത്തു​വി​ട്ട​ത്. ഇ​തോ​ടെ സം​ഭ​വം വി​വാ​ദ​ത്തി​ലാ​വു​ക​യും ഡോ​ക്ട​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ​ത്തു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ നി​യ​മ​നം റ​ദ്ദാ​ക്കി. ജി​ല്ലാ ക​ള​ക്ട​ർ ഡോ​ക്ട​ർ​ക്കു 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചു. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി​രി​ക്കെ ജോ​ലി​ക്കു ഹാ​ജ​രാ​യ​തി​നു ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​നെ ഗ്രൂ​പ്പു​ക​ളി​യു​ടെ ഭാ​ഗ​മാ​യി കാ​ണു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന സൂ​പ്ര​ണ്ടി​നെ സ്ഥ​ലം മാ​റ്റി​യ​തോ​ടെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗ്രൂ​പ്പു​ക​ളി മു​റു​കി​യ​ത്.