ആ​ശ്വാ​സ​മാ​യി ’അ​രി​കെ’
Friday, March 27, 2020 10:45 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​മി​യോ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​രി​കെ പ​ദ്ധ​തി ആ​രം​ഭി​ച്ചു. രോ​ഗ ബാ​ധ​യു​ടെ ഭാ​ഗ​മാ​യി മാ​ന​സി​ക സ​മ്മ​ർ​ദം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
ടെ​ലി മെ​ഡി​സി​ൻ വ​ഴി ഹോ​മി​യോ ഡോ​ക്ട​റു​ടെ​യും സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ​യും സേ​വ​നം ല​ഭ്യ​മാ​ക്കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ടെ​ലി​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ വ​ഴി പ​രി​ശോ​ധ​ന.
പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​രു​ന്ന് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ലൂ​ടെ അ​വ ല​ഭ്യ​മാ​ക്കും. ഹെ​ൽ​പ്പ് ഡെ​സ്ക് ന​ന്പ​ർ : 9626619821, 8075480677.