നി​ർ​ദേ​ശ ലം​ഘ​നം: വ​യ​നാ​ട്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തു 262 കേ​സു​ക​ൾ
Friday, March 27, 2020 10:45 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​നു പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 262 കേ​സു​ക​ൾ. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 205 പേ​രെ അ​റ​സ്റ്റു ചെ​യ്തു. 94 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
ഇ​ന്ന​ലെ മാ​ത്രം വൈ​കു​ന്നേ​രം അ​ഞ്ചു ല​രെ 25 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 23 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ആ​റു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പ​ടി​ഞ്ഞാ​റ​ത്ത​റ സ്റ്റേ​ഷ​ൻ-10, ബ​ത്തേ​രി-​ഏ​ഴ്, പ​ന​മ​രം-​ര​ണ്ട്, പു​ൽ​പ്പ​ള്ളി-​ര​ണ്ട് , ത​ല​പ്പു​ഴ-​ര​ണ്ട്, ക​ൽ​പ്പ​റ്റ-​ഒ​ന്ന്, കേ​ണി​ച്ചി​റ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ളു​ടെ ക​ണ​ക്ക്.
നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി ടൗ​ണു​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യു​ന്ന​തു ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ അ​റി​യി​ച്ചു.