ക​മ്യൂണി​റ്റി കി​ച്ച​ണു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, March 27, 2020 10:44 PM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട്ടി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ൽ കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. അ​ന്പ​ല​വ​യ​ൽ-​ഒ​ന്ന്, എ​ട​വ​ക-​ഒ​ന്ന്, ക​ണി​യാ​ന്പ​റ്റ-​ര​ണ്ട്, കോ​ട്ട​ത്ത​റ-​ര​ണ്ട്, മീ​ന​ങ്ങാ​ടി-​ഒ​ന്ന്, മേ​പ്പാ​ടി-​മൂ​ന്ന്, മു​ള്ള​ൻ​കൊ​ല്ലി-​ഒ​ന്ന്, പു​ൽ​പ്പ​ള്ളി-​ര​ണ്ട്, മൂ​പ്പൈ​നാ​ട്-​അ​ഞ്ച്, മു​ട്ടി​ൽ-​ഒ​ന്ന്, നെ​ൻ​മേ​നി-​ഒ​ന്ന്, നൂ​ൽ​പ്പു​ഴ-​ഒ​ന്ന്, പ​ന​മ​രം-​ഒ​ന്ന്, പൂ​താ​ടി-​ഒ​ന്ന്, പൊ​ഴു​ത​ന-​ഒ​ന്ന്, വൈ​ത്തി​രി-​ഒ​ന്ന്, ത​രി​യോ​ട്-​ഒ​ന്ന്, ത​വി​ഞ്ഞാ​ൽ-​ഒ​ന്ന്, തി​രു​നെ​ല്ലി-​ഒ​ന്ന്, തൊ​ണ്ട​ർ​നാ​ട്-​ഒ​ന്ന്, വെ​ള്ള​മു​ണ്ട-​ഒ​ന്ന്, വൈ​ത്തി​രി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ കി​ച്ച​ണു​ക​ൾ തു​ട​ങ്ങും.

അ​ഗ​തി​ക​ളെ​യും തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രെ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കി​ച്ച​ണു​ക​ൾ ആ​രം​ഭി​ച്ച​ത്. വൈ​ത്തി​രി, മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​സോ​ർ​ട്ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കു​ന്നു​ണ്ട്. രാ​വി​ലെ, ഉ​ച്ച, രാ​ത്രി എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.