വ​യ​നാ​ട്ടി​ൽ ഒ​രാ​ൾ​ക്ക് കൊ​റോ​ണ
Thursday, March 26, 2020 11:03 PM IST
ക​ൽ​പ്പ​റ്റ:​വ​യ​നാ​ട്ടി​ൽ ആ​ദ്യ​മാ​യി കൊ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 22നു ​ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ 48കാ​ര​നാ​യ തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു.
രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ദ്ദേ​ഹം മൂ​ന്നു​പേ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. മാ​ർ​ച്ച് 22നു ​രാ​വി​ലെ ഒ​ന്പ​തി​നു ക​രി​പ്പൂ​രി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട ടാ​ക്സി ഡ്രൈ​വ​ർ, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ, ബ​ന്ധു എ​ന്നി​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. 23നാ​ണ് സാന്പിൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്.
കു​ടും​ബാം​ഗ​ങ്ങ​ളോ​ടു വീ​ട്ടി​ൽ​നി​ന്നു മാ​റാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഇ​ദ്ദേ​ഹം വ​യ​നാ​ട്ടി​ലേ​ക്കു യാ​ത്ര തി​രി​ച്ച​ത്. പ​നി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ർ സ്ര​വ​ത്തി​ന്‍റെ സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഖ​രി​ക്കു​ക​യു​മാ​യി​രു​ന്നു. രോ​ഗി വീ​ട്ടു​കാ​ര​ട​ക്കം കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടാ​തി​രു​ന്ന​തു ജി​ല്ല​യി​ൽ കോ​റോ​ണ പ്ര​തി​രോ​ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു ആ​ശ്വാ​സ​മാ​യി. പ്ര​ശം​സ​നീ​യ​മാ​യ മാ​തൃ​ക​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. കോ​വി​ഡ്-19 ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 2926 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.
ഇ​ന്ന​ലെ മാ​ത്രം 990 പേ​ർ വീ​ടു​ക​ളി​ലും കെ​യ​ർ സെ​ന്‍റ​റു​ക​ളി​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ജി​ല്ല​യി​ൽ​നി​ന്നു ഇ​തി​ന​കം 57 സാം​പി​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്.
ഇ​തി​ൽ 43 ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണ്. ഇ​ന്ന​ലെ 12 സാന്പിൾ കൂ​ടി പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തു​ൾ​പ്പെ​ടെ 14 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.