അ​തി​ർ​ത്തി​യിലെ​ത്തി​യ മ​ല​യാ​ളി​ക​ളെ കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി
Thursday, March 26, 2020 11:02 PM IST
കാ​ട്ടി​ക്കു​ളം: ദേ​ശ​വ്യാ​പ​ക​മാ​യി ലോ​ക്ഡൗ​ണ്‍ നി​ല​നി​ൽ​ക്കെ ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ഏ​ഴു മ​ല​യാ​ളി​ക​ൾ ഇ​ന്ന​ലെ തോ​ൽ​പ്പെ​ട്ടി ചെ​ക്പോ​സ്റ്റു​ക​ളി​ലെ​ത്തി. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​വ​രെ കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്കു മാ​റ്റി.

പ്ര​വേ​ശ​നം വി​ല​ക്കി​യി​ട്ടും ആ​ളു​ക​ൾ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​യ​നാ​ട്ടി​ലേ​ക്കു വ​രു​ന്ന​തു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ കു​ഴ​പ്പി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി 10 വ​രെ 14 പേ​ർ തോ​ൽ​പ്പെ​ട്ടി ചെ​ക്പോ​സ്റ്റി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​രും കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​ണ്. കൊ​ച്ചി, വ​ട​ക​ര, മീ​ന​ങ്ങാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള​വ​രാ​ണ് ഇ​ന്ന​ലെ തോ​ൽ​പ്പെ​ട്ടി ചെ​ക്പോ​സ്റ്റി​ൽ എ​ത്തി​യ​ത്. തോ​ൽ​പ്പെ​ട്ടി, ബാ​വ​ലി ചെ​ക്പോ​സ്റ്റു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണ​വും മ​റ്റു സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നു തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തോ​ൽ​പ്പെ​ട്ടി, ബാ​വ​ലി, കാ​ട്ടി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ണ്. അ​നാ​വ​ശ്യ​മാ​യി റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​വ​രെ പോ​ലീ​സ് താ​ക്കീ​തു​ചെ​യ്താ​ണ് വി​ടു​ന്ന​ത്.