വ​രാ​ന്ത​ക​ളും തെ​രു​വു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കി
Wednesday, March 25, 2020 10:30 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ലെ കെ​ട്ടി​ട​ങ്ങ​ളും വ​രാ​ന്ത​ക​ളും തെ​രു​വു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കി. പു​ല​ർ​ച്ചെ 4.30 മു​ത​ലാ​ണ് അ​ണു​ന​ശീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ക​വ​ല​ക​ളി​ലും അ​ണി​ന​ശീ​ക​ര​ണം ന​ട​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. ടൗ​ണി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളും ഉൗ​ർ​ജി​ത​മാ​ക്കും.
അ​ണു​ന​ശീ​ക​ര​ണ ത്തിന് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രാ​യ സ​ജു പ​ഴേ​ട​ത്ത്, കെ.​ജെ. പോ​ൾ, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.