അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ല്‌ ക​ർ​ശ​ന നി​യ​ന്ത്ര​ണം; പ​ച്ച​ക്ക​റി​ക്കും കോ​ഴി​യി​റ​ച്ചി​ക്കും ജില്ലയിൽ വി​ല കൂ​ടു​ന്നു
Wednesday, March 25, 2020 10:29 PM IST
വെ​ള്ള​മു​ണ്ട: ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കു വി​ല കൂ​ടു​ന്നു. കോ​ഴി​യി​റ​ച്ചി​വി​ല​യും ഉ​യ​രു​ക​യാ​ണ്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് ജി​ല്ല​യി​ലേ​ക്കു പ​ച്ച​ക്ക​റി​ക​ളും കോ​ഴി​യും പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പ് കി​ലോ​ഗ്രാ​മി​നു 16 രൂ​പ​യ്ക്കു ല​ഭി​ച്ചി​രു​ന്ന പ​ച്ച​മു​ള​കി​ന് 50 രൂ​പ​യാ​യി. ത​ക്കാ​ളി​വി​ല 24 രൂ​പ​യി​ൽ​നി​ന്നു 30 രൂ​പ​യാ​യും സ​വോ​ള വി​ല 22 രൂ​പ​യി​ൽ​നി​ന്നു 30 രൂ​പ​യാ​യും വ​ർ​ധി​ച്ചു.
നേ​ര​ത്തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ജി​ല്ല​യി​ൽ​നി​ന്നു ക​ർ​ണാ​ട​ക​യി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ച​ന്ത​ക​ളി​ലെ​ത്തി പ​ച്ച​ക്ക​റി​ക​ളെ​ടു​ത്ത് ക​ട​ക​ളി​ലെ​ത്തി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ ആ​ർ​ടി​ഒ​യും ഡി​എം​ഒ​യും ന​ൽ​കു​ന്ന പാ​സ് ഉ​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ജി​ല്ലാ അ​തി​ർ​ത്തി ക​ട​ക്കാ​നാ​കു​ന്ന​ത്. ഏ​റെ നേ​രം കാ​ത്തി​രു​ന്നു ചെ​ക്പോ​സ്റ്റ് ക​ട​ന്നാ​ൽ​ത്ത​ന്നെ റോ​ഡി​ലൂ​ട​നീ​ളം പ​രി​ശോ​ധ​ന​യു​ണ്ട്. ഇ​ത് പ​ച്ച​ക്ക​റി​ക​ൾ എ​ടു​ക്കു​ന്ന​തി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​ൽ വാ​ഹ​ന ഉ​ട​മ​ക​ളി​ലും ഡ്രൈ​വ​ർ​മാ​രി​ലും വി​മു​ഖ​ത​യ്ക്കു കാ​ര​ണ​മാ​കു​ക​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി വ​ര​വ് കു​റ​ഞ്ഞ​താ​ണ് ജി​ല്ല​യി​ൽ വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണം.
പ​ക്ഷി​പ്പ​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി കി​ലോ​ഗ്രാ​മി​നു 70 രൂ​പ വ​രെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച ജി​ല്ല​യി​ൽ വി​ല. ഇ​ത് 150 രൂ​പ വ​രെ​യാ​യി വ​ർ​ധി​ച്ചു. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ജി​ല്ല​യി​ലേ​ക്കു കോ​ഴി വ​ര​വ് നി​ല​ച്ചു. ജി​ല്ല​യി​ലെ ഫാ​മു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​ക​ളാ​ണ് മാം​സ മാ​ർ​ക്ക​റ്റി​ൽ വി​ൽ​പ​ന​യ്ക്കു എ​ത്തു​ന്ന​ത്. ഫാം ​ഉ​ട​മ​ക​ളാ​ണ് കോ​ഴി​വി​ല വ​ർ​ധി​പ്പി​ച്ച​ത്. കോ​ഴി​യി​റ​ച്ചി​വി​ല കൂ​ടു​ന്ന​തി​നി​ടെ കോ​ഴി​മു​ട്ട​വി​ല അ​ഞ്ചു രൂ​പ​യി​ൽ​നി​ന്നു 3.6 രൂ​പ​യാ​യി കു​റ​ഞ്ഞു. ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും അ​ട​ച്ച​തോ​ടെ​യാ​ണ് മു​ട്ട​വി​ല താ​ഴ്ന്ന​ത്.