അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ സേ​വ​ന​ത്തി​നു പ​ൾ​സ് എ​മ​ർ​ജ​സി ടീ​മും
Wednesday, March 25, 2020 10:29 PM IST
ക​ൽ​പ്പ​റ്റ: അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ കൊ​റോ​ണ പ്ര​തി​രോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ൾ​സ് എ​മ​ർ​ജ​സി ടീ​മി​ന്‍റെ സ​ജീ​വ സാ​ന്നി​ധ്യം. പ​രി​ശോ​ധ​ന​യി​ലും ബോ​ധ​വ​ത്ക​ര​ണ​ത്തി​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ്-​എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് പ​ൾ​സ് എ​മ​ർ​ജ​സി ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം.

മു​ത്ത​ങ്ങ, ബാ​വ​ലി, താ​ളൂ​ർ, ചോ​ലാ​ടി അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ലാ​ണ് പ​ൾ​സ് ടീം ​പ്ര​ധാ​ന​മാ​യും ക​ർ​മ​നി​ര​ത​രാ​കു​ന്ന​ത്. ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും സേ​വ​നം ചെ​യ്യു​ന്നു​ണ്ട്. ത​ണ​ൽ, വാ​ളാ​ട് റ​സ്ക്യൂ, ബെ​റ്റ് പി​ണ​ങ്ങോ​ട് എ​ന്നീ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും പ​ൾ​സ് ടീ​മു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​ക​യാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക പ​റ​ഞ്ഞു.