ഗൂ​ഡ​ല്ലൂ​രി​ൽ ബൈ​ക്ക്, കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ പോ​ലീ​സ് ത​ല്ലി​യോ​ടി​ച്ചു
Wednesday, March 25, 2020 10:29 PM IST
ഗൂ​ഡ​ല്ലൂ​ർ: കോ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നു രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നീ​ല​ഗി​രി​യി​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ഗൂ​ഡ​ല്ലൂ​ർ ടൗ​ണി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ അ​ട​ക്കം പോ​ലീ​സ് ത​ല്ലി​യോ​ടി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​രി​ൽ​നി​ന്നു 100 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി.
നി​രോ​ധ​നാ​ജ്ഞ​യും നി​ല​നി​ൽ​ക്കു​ന്ന നീ​ല​ഗി​രി​യി​ലെ ഉൗ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, കു​ന്താ, ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ടൗ​ണു​ക​ളി​ൽ ക​ട​ക​ളി​ൽ ഏ​റെ​യും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട​ക​ളും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ണ് ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്കു അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നു ഉ​ദ്യോ​ഗ​സ്ഥ സം​ഘം ടൗ​ണു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
ഗൂ​ഡ​ല്ലൂ​രി​ൽ വി​ല കൂ​ട്ടി സാ​ധ​ന​ങ്ങ​ൾ വി​റ്റ ര​ണ്ടു ക​ട​യു​ട​മ​ക​ൾ​ക്കു പി​ഴ ചു​മ​ത്തി. പ​ല വ്യ​ഞ്ജ​ന​ക​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ട​യു​ട​മ​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ പാ​ട്ട​വ​യ​ൽ, നാ​ടു​കാ​ണി, താ​ളൂ​ർ, ചോ​ലാ​ടി, ന​ന്പ്യാ​ർ​കു​ന്ന്, എ​രു​മാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ത​മി​ഴ്നാ​ട്-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ക​ക്ക​ന​ഹ​ള്ള​യി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സും റ​വ​ന്യൂ-​ആ​രോ​ഗ്യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തു​ന്ന​ത്. നി​ർ​ദേ​ശം ലം​ഘി​ച്ചു ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ താ​മ​സി​പ്പി​ച്ച​തി​നു ഗൂ​ഡ​ല്ലൂ​രി​ലെ ര​ണ്ടു ലോ​ഡ്ജു​ക​ൾ ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ട്ടി. നീ​ല​ഗി​രി​യി​ൽ തോ​ട്ടം മേ​ഖ​ല​യും സ്തം​ഭി​ച്ചി​രി​ക്ക​യാ​ണ്.
അ​ട​ച്ചി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. അ​ഗ്നി-​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി ശു​ചീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ണു ന​ശീ​ക​ര​ണ​മ​രു​ന്നു ത​ളി​ച്ചു.
തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി റ​വ​ന്യൂ വ​കു​പ്പ് ഗൂ​ഡ​ല്ലൂ​ർ ജാ​ന​കി​യ​മ്മാ​ൾ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലും ഉൗ​ട്ടി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലും ഭ​ക്ഷ​ണ​ശാ​ല തു​റ​ന്നു.