അ​വ​ലോ​ക​നം ന​ട​ത്തി
Wednesday, March 25, 2020 10:29 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ്-19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തൊ​ണ്ട​ർ​നാ​ട്, എ​ട​വ​ക, വെ​ള്ള​മു​ണ്ട, പ​ന​മ​രം, ത​വി​ഞ്ഞാ​ൽ, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലും മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.
എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ, റ​വ​ന്യൂ, പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മാ​സ്ക് വി​ത​ര​ണം ചെ​യ്തു

മാ​ന​ന്ത​വാ​ടി: ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച മാ​സ്കു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്തു.
ക​ൽ​പ്പ​റ്റ​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ്, കെ.​എം. ഫ്രാ​ൻ​സി​സ്, എ​ൻ.​വി. ബി​നീ​ഷ്, ബി​നീ​ഷ് മാ​ധ​വ്, പ്ര​ഭാ​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​സ്ക് കൈ​മാ​റി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ത്യ​സാ​യി സേ​വ സം​ഘ​ട​ന 1000 മാ​സ്ക് ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് സ​ത്യ​സാ​യി ജി​ല്ല പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ട്ട​യാ​ട് കൈ​മാ​റി​യ​ത്. പി.​വി. പ്ര​ണൂ​ബ്, സു​ധീ​ഷ് ശി​വ​ദാ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.