അ​തി​ർ​ത്തി​ക​ളി​ൽ കുടുങ്ങിയ മ​ല​യാ​ളി​ക​ളെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്കു മാ​റ്റി
Wednesday, March 25, 2020 10:29 PM IST
ക​ൽ​പ്പ​റ്റ: ദേ​ശ​വ്യാ​പ​ക​മാ​യി ലോ​ക്ഡൗ​ണ്‍ നി​ല​നി​ൽ​ക്കെ ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 വ​രെ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ എ​ത്തി​യ മ​ല​യാ​ളി​ക​ൾ​ക്കു വ​യ​നാ​ട്ടി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു. ഇ​വ​രെ മു​ഴു​വ​ൻ ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്കു മാ​റ്റി. സെ​ന്‍റ​റു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ ലോ​ക്ഡൗ​ണ്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞേ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു പോ​കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല പ​റ​ഞ്ഞു.

ബാ​വ​ലി​യി​ലും മു​ത്ത​ങ്ങ​യ്ക്കു സ​മീ​പ​വും അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ കു​ടു​ങ്ങി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 200 ഓ​ളം പേ​രെ ക​ള​ക്ട​ർ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ​യ​നാ​ട്ടി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്കു മാ​റ്റാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്.

പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​ക​ളെ പോ​ലും വീ​ടു​ക​ളി​ലേ​ക്കു പോ​കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ബം​ഗ​ളൂ​രു, മൈ​സൂ​രു ഭാ​ഗ​ങ്ങ​ളി​നി​ന്നു ദേ​ശീ​യ​പാ​ത 766ലൂ​ടെ​യും ഹാ​ൻ​ഡ്പോ​സ്റ്റ് വ​ഴി​യും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്ന​വ​രെ ക​ർ​ണാ​ട​ക​യി​ലെ മ​ദ്ദൂ​ർ, ബാ​വ​ലി ചെ​ക്പോ​സ്റ്റു​ക​ളി​ൽ ത​ട​ഞ്ഞി​രു​ന്നു. ഇ​വി​ടെ നി​ന്നു ക​ട​ത്തി​വി​ട്ട മ​ല​യാ​ളി​ക​ളെ കേ​ര​ള അ​തി​ർ​ത്തി​ക​ളി​ലും ത​ട​യു​ക​യാ​യി​രു​ന്നു.

അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​യ​വ​ർ ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​ൾ​പ്പെ​ടെ കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ​നു​സ​രി​ച്ച് അ​ന്ത​ർ​സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ 23നു ​അ​ട​ച്ച​താ​ണ്. എ​ങ്കി​ലും ചൊ​വ്വാ​ഴ്ച നി​ര​വ​ധി​യാ​ളു​ക​ൾ ക​ർ​ണാ​ട​ക പ​രി​ധി​യി​ലെ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ കു​ടു​ങ്ങി. വി​വ​രം അ​റി​ഞ്ഞു വ​യ​നാ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം മൈ​സൂ​രു, ചാ​മ​രാ​ജ്ന​ഗ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ചെ​ക്പോ​സ്റ്റു​ക​ൾ തു​റ​ന്നു​കൊ​ടു​ത്ത​ത്. അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും അ​വ​ര​വ​രു​ടെ ജി​ല്ല​ക​ളി​ലേ​ക്കു പോ​കാ​നും അ​നു​വ​ദി​ച്ചി​ച്ചു.

ഇ​ന്ന​ലെ അ​തി​ർ​ത്തി​ക​ളി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ​ക്കു തി​രി​ച്ച​റി​യ​ൽ രേ​ഖ പ​രി​ശോ​ധി​ച്ചാ​ണ് ജി​ല്ല​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. മേ​ൽ​വി​ലാ​സം അ​ട​ക്കം വി​വ​രം ശേ​ഖ​രി​ച്ച​ശേ​ഷ​മാ​ണ് ആ​ളു​ക​ളെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​വ​ർ​ക്കു ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ സൗ​ക​ര്യം ല​ഭ്യ​മാ​ക്കും.

ലോ​ക്ഡൗ​ണ്‍ പ്രാ​ബ​ല്യ​ത്തി​ലാ​യ​പ്പോ​ൾ ഒ​രാ​ൾ എ​വി​ടെ​യാ​ണോ അ​വി​ടെ​ത്ത​ന്നെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ തു​ട​ര​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നു അ​വ​ർ അ​റി​യി​ച്ചു.