യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു
Wednesday, March 25, 2020 9:29 PM IST
ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ്-19 വ്യാ​പാ​ന​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. ഉൗ​ട്ടി ഞൊ​ണ്ടി​മേ​ടി​ലെ ജ്യോ​തി​മ​ണി​യാ​ണ്(40) മ​രി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഉൗ​ട്ടി സ്വ​ദേ​ശി ദേ​വ​ദാ​സി​നെ (23) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം ഉൗ​ട്ടി മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഹോ​ട്ട​ലി​ലാ​ണ് ജ്യോ​തി​മ​ണി​യും ദേ​വ​ദാ​സും വ​ഴ​ക്കി​ട്ട​ത്. വാ​ക്കേ​റ്റം മൂ​ർ​ച്ഛി​ച്ച​പ്പോ​ൾ ദേ​വ​ദാ​സ് ഹോ​ട്ട​ലി​ലെ ക​ത്തി​യെ​ടു​ത്തു ജ്യോ​തി​മ​ണി​യു​ടെ ക​ഴു​ത്തി​നു വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജ്യോ​തി​മ​ണി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.