ഹോ​മി​യോ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത ു
Tuesday, March 24, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ പ്ര​തി​രോ​ധ ശ​ക്തി വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഹോ​മി​യോ മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം ജി​ല്ല​യി​ൽ തു​ട​ങ്ങി. സി​വി​ൽ സ്റ്റേ​ഷ​നി​ലും ഹോ​മി​യോ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലെ ജി​ല്ല​യി​ൽ 41 ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​ക​ളി​ലൂ​ടെ​യു​മാ​ണ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ട്രൈ​ബ​ൽ പ്രെ​മോ​ട്ടേ​ഴ്സും കു​ടും​ബ​ശ്രീ​യും ചേ​ർ​ന്നാ​ണ് കോ​ള​നി​ക​ളി​ലേ​ക്കു​ള്ള മ​രു​ന്നു​ക​ൾ വി​ത​ര​ണം ന​ട​ത്തു​ക. ജി​ല്ല​യി​ലെ മു​ഴു​വ​ൻ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം എ​ത്തി​ക്കു​മെ​ന്നും ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ക​വി​ത പു​രു​ഷോ​ത്ത​മ​ൻ പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​മു​ഹ​മ്മ​ദ് കോ​യ, ഡോ. ​ബി​ജി പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ർ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.