കൊ​റോ​ണ പ്ര​തി​രോ​ധം: അ​ര​യും ത​ല​യും മു​റു​ക്കി അ​ഗ്നി-​ര​ക്ഷാ​സേ​ന
Tuesday, March 24, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ര​യും ത​ല​യും മു​റു​ക്കി അ​ഗ്നിര​ക്ഷാ​സേ​ന. ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളും കെ​ട്ടി​ട​ങ്ങ​ളും അ​ട​ക്കം പൊ​തു​ഇ​ട​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ൽ വ്യാ​പൃ​ത​രാ​യി​രി​ക്ക​യാ​ണ് സേ​നാം​ഗ​ങ്ങ​ൾ.
‌ജ​നം കൂ​ടു​ത​ൽ എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും അ​ണു​മു​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​ത്തി​രി ബ​സ്‌​സ്റ്റാ​ൻ​ഡ്, ചു​ണ്ടേ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ്, ക​ൽ​പ്പ​റ്റ പു​തി​യ സ്റ്റാ​ൻ​ഡ്, പ​ഴ​യ സ്റ്റാ​ൻ​ഡ്, കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളും സ​ഹാ​യി​ക​ളും ഇ​രി​ക്കു​ന്ന സ്ഥ​ലം, ദേ​ശീ​യ​പാ​ത​യി​ൽ വൈ​ത്തി​രി മു​ത​ൽ ക​ൽ​പ്പ​റ്റ വ​രെയുള്ള ബ​സ്‌​സ്റ്റോ​പ്പു​ക​ൾ, മു​ത്ത​ങ്ങ ചെ​ക്പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി.
ക​ൽ​പ്പ​റ്റ​യി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം. ജോ​മി, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എം.​പി. ധ​നീ​ഷ്കു​മാ​ർ, ബി. ​ഷ​റ​ഫു​ദ്ദി​ൻ, സി. ​കെ. നി​സാ​ർ, കെ.​ജി. ഗോ​വി​ന്ദ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.