വ​ഴി​യോ​ര​ത്ത് ക​ഴി​യു​ന്ന​വ​ർ​ക്ക് മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, March 24, 2020 11:03 PM IST
പു​ൽ​പ്പ​ള്ളി: ടൗ​ണി​ൽ ഉ​റ്റ​വ​രും ഉ​ട​യ​വ​രും ഇ​ല്ലാ​ത്ത​വ​ർ​ക്ക് മാ​സ്ക്ക് നി​ർ​മ്മി​ച്ച് ന​ൽ​കി സോ​ഫി​യ. ടൗ​ണി​ലെ സോ​ഫി​യ ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ​യാ​യ സോ​ഫി​യ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി ടൗ​ണി​ൽ അ​ശ​ര​ണ​ര​രാ​യി ക​ഴി​യു​ന്ന വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്ക​് മാ​സ്ക് ത​യ്ച്ച് ന​ൽ​കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. സോ​ഫി​യ ത​ന്നെ​യാ​ണ് ക​ട​വ​രാ​ന്ത​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മാ​സ്ക്ക് നേ​രി​ട്ട് കൈ​മാ​റി​യ​ത്.
ആ​രാ​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ത്ത​വ​ർ​ക്ക് തു​ണ​യാ​യ സോ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണ്്.

ജി​ല്ലാ ആ​സൂ​ത്ര​ണ
സ​മി​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി അം​ഗീ​കാ​ര​ത്തി​നു​ള്ള ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി (ഡി​പി​സി) യോ​ഗ​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. 2020-2021 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ്ലാ​നിം​ഗ് ഓ​ഫീ​സ്ത​ല​ത്തി​ൽ സ്ക്രൂ​ട്ടി​നി ക​മ്മി​റ്റി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട ഡി​വി​ഷ​നു​ക​ളി​ലെ ഡി​പി​സി മെം​ബ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​റു​ഗ്രൂ​പ്പു​ക​ളാ​യി ന​ട​ത്ത​ണം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ​ക​ള​ക്ട​ർ, പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ, ഗ​വ.​നോ​മി​നി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ യോ​ഗം അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കും.