ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് ഫാർമേഴ്സ് റിലീഫ് ഫോറം
Friday, February 28, 2020 12:22 AM IST
മാ​ന​ന്ത​വാ​ടി: വാ​ഴ​ക്കൃ​ഷി ഇ​ൻ​ഷ്വ​റ​ൻ​സ് ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വാ​ഴ​കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ഇ​തു വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല. കൃ​ഷി​ക​ൾ ഇ​ൻ​ഷു​ർ ചെ​യ്യാ​ൻ കാ​ണി​ക്കു​ന്ന താ​ല്പ​ര്യം കൃ​ഷി ന​ശി​ച്ചാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ന​ൽ​കാ​ൻ കാ​ണി​ക്കു​ന്നി​ല്ല. ന​ഷ്ട​പ​രി​ഹാ​ര​ത്തെ​കു​റി​ച്ച് ചോ​ദി​ച്ചാ​ൽ ഉ​ട​ൻ വ​രു​മെ​ന്ന മ​റു​പ​ടി​യാ​ണ് കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.
ജി​ല്ലാ കൃ​ഷി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ കൃ​ഷി​ഭ​വ​ൻ അ​പേ​ക്ഷ​ക​ൾ ത​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ ല​ഭി​ച്ചി​ല്ല​ന്ന മ​റു​പ​ടി​യാ​ണ് കി​ട്ടു​ന്ന​ത്. കാ​ട്ടി​ക്കു​ള​ത്തെ നെ​ല്ലാ​കു​ന്നേ​ൽ മ​ണി, പ​ട്ട​ർ​മ​ഠം അ​മ്മി​ണി, ഉൗ​ര​ക്കാ​ട്ട് മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ വാ​ഴ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചി​ട്ടും ഒ​രു രൂ​പ പോ​ലും ഇ​ൻ​ഷ്വ​റ​ൻ തു​ക​യാ​യി ല​ഭി​ച്ചി​ല്ലെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​ണ്‍​വീ​ന​ർ എ.​എ​ൻ. മു​കു​ന്ദ​ൻ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വി​ദ്യാ​ധ​ര​ൻ വൈ​ദ്യ​ർ, അ​മ്മി​ണി പ​ട്ട​ർ മ​ഠം, മോ​ഹ​ന​ൻ ഉൗ​ര​ക്കാ​ട്ട്, മ​ണി നെ​ല്ലാ​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.