അ​ണ​ക്കെ​ട്ടു​ക​ളി​ലെ വെ​ള്ളം കൃ​ഷി ആ​വ​ശ്യ​ത്തി​ന് തു​റ​ന്നു വി​ട​ണം: സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം
Thursday, February 27, 2020 12:39 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മേ​ജ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളാ​യ കാ​രാ​പ്പു​ഴ, ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ലെ വെ​ള്ളം കൃ​ഷി മേ​ഖ​ല​യി​ലേ​ക്ക് തു​റ​ന്നു വി​ട​ണ​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ടു​ത്ത വേ​ന​ലി​ൽ ര​ണ്ടു പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലും നെ​ൽ​പ്പാ​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ഭൂ​മി​ക​ൾ വ​ര​ണ്ടു​ണ​ങ്ങു​ക​യാ​ണി​പ്പോ​ൾ. 5800 ഏ​ക്ക​റി​ൽ ജ​ല​സേ​ച​നം ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങി​യ കാ​രാ​പ്പു​ഴ​യും 7000 ഏ​ക്ക​റി​ൽ ജ​ല​സേ​ച​നം ഉ​ദ്ദേ​ശി​ച്ച് 1979ൽ ​തു​ട​ങ്ങി​യ ബാ​ണാ​സു​ര​സാ​ഗ​റും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​തി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ഇ​തേ​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. ഖാ​ലി​ദ് രാ​ജ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​അ​സൈ​നാ​ർ ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.