191 കു​പ്പി മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Thursday, February 27, 2020 12:37 AM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ദ്യം വി​ൽ​ക്കു​ന്ന​തി​നി​ടെ 191 കു​പ്പി മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ഓ​ട്ടോ ഡ്രൈ​വ​ർ ചി​ത്ര​ക​നി (52)യെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് എ​സ് ഐ ​പ്ര​ഭാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 27,500 രൂ​പ​യു​ടെ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. നെ​ല്ലാ​ക്കോ​ട്ട മേ​ഖ​ല​യി​ൽ മ​ദ്യ​ഷാ​പ്പ് ഇ​ല്ലാ​ത്ത​ത് കാ​ര​ണം പു​റ​ത്ത് നി​ന്ന് മ​ദ്യം വാ​ങ്ങി ഇ​വി​ടെ കൊ​ണ്ട് വ​ന്ന് അ​മി​ത വി​ല​ക്ക് വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.