നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ആരംഭിച്ചു
Wednesday, February 26, 2020 12:18 AM IST
മാ​ന​ന്ത​വാ​ടി: കു​റു​ക്ക​ൻ​മൂ​ല കോ​ള​നി​യി​ലെ ശോ​ഭ​യു​ടെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉൗ​രു നി​വാ​സി​ക​ൾ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു. ശോ​ഭ​യു​ടെ വീ​ട്ടി​ൽ ത​ന്നെ​യാ​ണ് ബ​ന്ധു​ക്ക​ളു​ടെ​യും ഉൗ​രു സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്.
സ​ത്യ​ഗ്ര​ഹം ശോ​ഭ​യു​ടെ മാ​താ​വ് അ​മ്മി​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശോ​ഭ​യു​ടെ മു​ഴു​വ​ൻ കൊ​ല​പാ​ത​കി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ക, കു​റു​ക്ക​ൻ​മൂ​ല​യി​ലെ ഗു​ണ്ടാ​വി​ള​യാ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് സ​ത്യ​ഗ്ര​ഹ​സ​മ​രം. ശോ​ഭ​യു​ടെ സ​ഹോ​ദ​രി സി​ന്ധു, ഷീ​ബ, ആ​ദി​വാ​സി ഫോ​റം നേ​താ​ക്ക​ളാ​യ മാ​ക്ക, വെ​ള്ള, പോ​രാ​ട്ടം പ്ര​വ​ർ​ത്ത​ക​രാ​യ പി.​പി. ഷാ​ന്‍റോ​ലാ​ൽ, സി.​കെ. ഗോ​പാ​ല​ൻ, കെ. ​ചാ​ത്തു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.