ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി: ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്ന്
Wednesday, February 26, 2020 12:16 AM IST
പു​ൽ​പ്പ​ള്ളി: നി​ർ​ദി​ഷ്ട ക​ട​മാ​ൻ​തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​ന​ങ്ങ​ളുടെആ​ശ​ങ്ക അ​ക​റ്റാന്‌ ജ​ല വി​ഭ​വ വ​കു​പ്പ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നു ജ​ന​താ​ദ​ൾ-എ​സ് ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ എ.​ജെ. കു​ര്യ​ൻ, ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട്, ടി.​കെ. അ​രു​ണ്‍, ഉ​നൈ​സ് ക​ല്ലു​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​ണ് ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ത്ത വി​ധ​ത്തി​ൽ അ​ണക്കെട്ട് നി​ർ​മി​ക്ക​ണം. സ​ർ​വേ ന​ട​പ​ടി വൈ​കാ​തെ ആ​രം​ഭി​ക്ക​ണം. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വാ​ർ​ഡ് ഗ്രാ​മ​സ​ഭ​ക​ളി​ൽ പ​ദ്ധ​തി ച​ർ​ച്ച ചെ​യ്യ​ണം.
ദേ​ശി​യ​പാ​ത 766ലെ ​യാ​ത്രാ​നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഇ​ര​ട്ട​ത്താ​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണം. ജ​ന​താ​ദ​ൾ -എ​സ് ബ​ത്തേ​രി മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ 27നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. നാ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യും.