തോട് മണ്ണിട്ട് നികത്തി കു​ളം നി​ർ​മി​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്
Wednesday, February 26, 2020 12:14 AM IST
കാ​ട്ടി​ക്ക​ളം: എ​സ്റ്റേ​റ്റി​ലെ തോ​ട് മ​ണ്ണി​ട്ട് ത​ട​ഞ്ഞ് കു​ളം നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. മു​ൻ വ​ർ​ഷം പ്ര​ള​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി​യ ബ്ര​ഹ​മ​ഗി​രി കു​ന്നി​ന്‍റെ മു​ക​ളി​ലാ​ണ് തോ​ട്ടി​ൽ ഇ​രു​പ​ത​ടി​യോ​ളം മ​ണ്ണി​ട്ട് നി​ക​ത്തി സ്വ​കാ​ര്യ എ​സ്റ്റേ​റ്റ് ഉ​ട​മ കു​ളം നി​ർ​മ്മി​ക്കു​ന്ന​ത്. വേ​ന​ൽ ക​ന​ത്ത​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ കു​ളി​ക്കാ​നും മ​റ്റാ​വി​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന തോ​ടാ​ണ് എ​സ്റ്റേ​റ്റ് ഉ​ട​മ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ട്ട് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ​ത്. വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ടി​നെ പ്ര​ദേ​ശ​വാ​സി​ക​ളും വ​ന്യ​ജീ​വി​ക​ളും ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. മു​ൻ വ​ർ​ഷം ഉ​രു​ൾ പൊ​ട്ടി​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കാ​ല​വ​ർ​ഷ​ത്തി​ൽ മ​ല​മു​ക​ളി​ൽ നി​ന്ന് വ​രു​ന്ന മ​ല​വെ​ള്ളം ക​ര​ക​വി​ഞ്ഞ് കു​ളം ത​ക​ർ​ന്നാ​ൽ വ​ലി​യ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​ദേ​ശി​ക​ൾ പ​റ​യു​ന്നു. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.