ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട് കോ​ഫി ഏ​പ്രി​ൽ ആ​ദ്യ​വാ​രം വി​പ​ണി​യി​ലെ​ത്തും
Saturday, February 22, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: കോ​ഫി ബോ​ർ​ഡ് പി​ന്തു​ണ​യോ​ടെ ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന വ​യ​നാ​ട് കോ​ഫീ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ കാ​പ്പി ക​ർ​ഷ​ക​രി​ൽ നി​ന്നും മാ​ർ​ച്ച് ര​ണ്ടാം വാ​രം മു​ത​ൽ കാ​പ്പി​ക്കു​രു സം​ഭ​രി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ശ്ച​യി​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബ്ര​ഹ്മ​ഗി​രി കോ​ഫീ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക​രി​ൽ നി​ന്നാ​ണ് ഉ​ത്പ്പ​ന്നം സം​ഭ​രി​ക്കു​ക. ഒൗ​ട്ട് ടേ​ണ്‍ മോ​യി​സ്ച​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള കോ​ഫീ ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ബ്ര​ഹ്മ​ഗി​രി ലാ​ഭ​മെ​ടു​ക്കാ​തെ ഇ​ട​ത്ത​ട്ടു​കാ​രെ ഒ​ഴി​വാ​ക്കി മാ​ർ​ക്ക​റ്റ് നി​ര​ക്കി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും.

ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തി​ൽ ബ്ര​ഹ്മ​ഗി​രി റോ​സ്റ്റ് ഗ്രൗ​ണ്ട് കോ​ഫീ വി​പ​ണി​യി​ൽ ഇ​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ണി​യാ​ന്പ​റ്റ​യി​ൽ ആ​ധു​നി​ക മെ​ഷി​ന​റി​ക്കു​ള്ള ഫാ​ക്ട​റി യൂ​ണി​റ്റ് സ്ഥാ​പി​ച്ചു. ക​മ്മീ​ഷ​നിം​ഗ് ന​ട​ത്തി ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ച് മ​തി​യാ​യ സ്റ്റോ​ക്ക് ആ​കു​ന്ന മു​റ​യ്ക്ക് വ​യ​നാ​ട് ആ​ർ ആ​ൻ​ഡ് ജി ​കോ​ഫീ വി​പ​ണി​യി​ലെ​ത്തി​ക്കും. കോ​ഫീ ബോ​ർ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ബ്രാ​ൻ​ഡ​ഡ് ഇ​ൻ​സ്റ്റ​ന്‍റ് കോ​ഫി ഉ​ത്പ്പാ​ദ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട് കോ​ഫീ ഗ്രോ​വേ​ഴ്സ് ഫെ​ഡ​റേ​ഷ​നി​ൽ ജി​ല്ല​യി​ലെ എ​ല്ലാ കാ​പ്പി ക​ർ​ഷ​ക​ർ​ക്കും അം​ഗ​ത്വം ന​ൽ​കും. വ​യ​നാ​ട്ടി​ലെ മു​ഴു​വ​ൻ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളും മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സു​സ്ഥി​ര കൃ​ഷി തോ​ട്ട​ങ്ങ​ളാ​ക്കു​ക. മ​ണ്ണ് പ​രി​ശോ​ധി​ച്ച് വി​ള​യ്ക്ക് അ​നു​യോ​ജ്യ​മാ​യ വ​ള​പ്ര​യോ​ഗം, സൂ​ക്ഷ്മ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ, ഫാം ​പ്ലാ​നിം​ഗ്, കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ വ​യ​നാ​ട് തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ ഫെ​ഡ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ കൂ​ട്ടാ​യി ന​ട​പ്പാ​ക്കു​ന്ന​താ​ണ്. മ​ല​ബാ​ർ കോ​ഫി പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ജി​ല്ല​യി​ലെ സ​ന്ന​ദ്ധ​രാ​യ എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ജൈ​വ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ​ദ​വി ല​ഭ്യ​മാ​ക്കാ​നും ഉ​ത്പ്പാ​ദ​ന മേ​ഖ​ല​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടാ​നും വ​യ​നാ​ട് കോ​ഫീ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് കാ​പ്പി കാ​ർ​ഷി​കോ​ത്പ്പാ​ദ​ന സം​സ്ക്ക​ര​ണ വ്യാ​പാ​ര​മേ​ഖ​ല​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ന്ന ജി​ല്ല​യാ​യി വ​യ​നാ​ടി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.