ഉ​ത്സ​വം-2020: ബ​ത്തേ​രി​യി​ല്‍ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം ഇന്നുമുതൽ
Saturday, February 22, 2020 12:12 AM IST
ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വം-2020​ന്റെ ഭാ​ഗ​മാ​യി ബ​ത്തേ​രി ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ ഇന്നു മു​ത​ല്‍ 28 വ​രെ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം ന​ട​ത്തും. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു മു​ത​ലാ​ണ് പ്ര​ദ​ര്‍​ശ​നം. അ​ന്യം​നി​ല്‍​ക്കു​ന്ന കേ​ര​ള പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ക​ലാ​കാ​ര​ന്‍​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ം സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വം പ​രി​പാ​ടി​യു​ടെ 12-ാം പ​തി​പ്പാ​ണ് ബ​ത്തേ​രി​യി​ല്‍ ന​ട​ത്തു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യം. പ്ര​ദ​ര്‍​ശ​ന​വി​വ​രം(​തി​യ​തി, ക​ലാ​രൂ​പം, ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന ക്ര​മ​ത്തി​ല്‍): ഇന്ന് കോ​താ​മൂ​രി​യാ​ട്ടം-​ഹ​രി​ത, ക​ണ്ണു​ര്‍. ഓ​ട്ടം​തു​ള​ല്‍-​ദൃ​ശ്യ ഗോ​പി​നാ​ഥ്, പു​ന​ലൂ​ര്‍. 23-നി​ണ​ബ​ലി-​ശ​ര​ത്ത് ബാ​ബു. 24-ക​ള​രി​പ്പ​യ​റ്റ്, കോ​ല്‍​ക്ക​ളി-അ​ഷ​റ​ഫ് ഗു​രു​ക്ക​ള്‍, വ​യ​നാ​ട്. 25-ക​ഥാ​പ്ര​സം​ഗം-​ബി​ബി​ന്‍ ച​ന്ദ്ര​പാ​ല്‍, തി​രു​വ​ന​ന്ത​പു​രം.​സ​ര്‍​പ്പ​ക്ക​ള​മെ​ഴു​ത്തും പു​ള​ളു​വ​ന്‍​പാ​ട്ടും-​പ​ന്‍​മ​ന അ​ര​വി​ന്ദാ​ക്ഷ​ന്‍, ആ​ല​പ്പു​ഴ. 26-പൂ​പ്പാ​ട​തു​ള്ള​ല്‍-​കോ​ട്ട​വ​ട്ടം ത​ങ്ക​പ്പ​ന്‍, കൊ​ല്ലം. ക​ന്യാ​ര്‍​ക​ളി-മ​ണി​ക​ണ്ഠ​ന്‍, പാ​ല​ക്കാ​ട്. 27-തി​ര​ക​ളി-​ക​പി​ല്‍, തൃ​ശൂ​ര്‍. പൊ​റാ​ട്ട് നാ​ട​കം-​പ​ക​ന്‍ പ​ല്ലാ​വൂ​ര്‍, പാ​ല​ക്കാ​ട്. 28-തി​റ​യും പൂ​ത​നും-​ശി​വ​ദാ​സ​ന്‍, ദൃ​ശ്യ​ക​ലാ​കേ​ന്ദ്രം. മു​ട്ടി​പ്പ​യ​റ്റ് യാ​സ​ര്‍ ഗു​രി​ക്ക​ള്‍-​സ്‌​കൂ​ള്‍ ഓ​ഫ് ഫോ​ക്‌​ലോ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ക​ള്‍​ച്ച​ര്‍.